ദുബൈ: ഗുരുവിചാരധാര സംഘടിപ്പിച്ച ഓണം-ഗുരുദേവ ജയന്തി ആഘോഷ യോഗം പ്രമുഖ വ്യവസായി മുരളീധരപ്പണിക്കർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രവാസ ലോകത്തെ സമഗ്ര സംഭാവനക്കുള്ള ഗുരുദേവ അവാർഡ് ഡോ. സുധാകരനും (അൽഐൻ) മികച്ച സംരംഭകനുള്ള അവാർഡ് എ.കെ. സെയ്ഫുദ്ദീനും മികച്ച വനിത സംരംഭകക്കുള്ള അവാർഡ് ഷൈല ദേവിനും ഓണം-ഗുരുജയന്തി ആഘോഷ ചടങ്ങിൽ സമ്മാനിച്ചു.
അഡ്വ. വൈ.എ. റഹീം, എൻ.ടി.വി ചെയർമാൻ മാത്തുക്കുട്ടി കോഡോൺ, ഡോ. സുധാകരൻ, യേശുദാസ്, സെയ്ഫുദ്ദീൻ, ഷൈല ദേവ്, ഒ.പി. വിശ്വംഭരൻ, പ്രഭാകരൻ പയ്യന്നൂർ, ഷാജി ശ്രീധരൻ, സി.പി. മോഹൻ, വിജയകുമാർ, വിനു വിശ്വനാഥൻ, മഹേശ് ആകാശ്, അനുരാജ്, വന്ദന മോഹൻ, ലളിത വിശ്വംഭരൻ, മഞ്ജു ഷാജി, ഗായത്രി എന്നിവർ സംസാരിച്ചു. പി.ജി. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. അത്തപ്പൂക്കളം, ഘോഷയാത്ര, മാവേലി എഴുന്നള്ളത്ത്, ചെണ്ടമേളം, ഓണപ്പാട്ട്, തിരുവാതിര, പുലികളി, നാടൻപാട്ടുകൾ, ഭരതനാട്യം, കുച്ചിപ്പുടി, സിനിമാറ്റിക് ഡാൻസ്, നാടകം, കവിത ആലാപനം എന്നീ കലാപരിപാടികളും ഓണസദ്യയും ഒരുക്കിയിരുന്നു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് അവാർഡും മെറിറ്റ് സർട്ടിഫിക്കറ്റുകളും നൽകി ആദരിച്ചു.
ജനറൽ കൺവീനർ ഒ.പി. വിശ്വംഭരൻ സ്വാഗതവും അഭിലാഷ് കൃതജ്ഞതയും രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.