മുഷിരിഫ് നാഷനൽ പാർക്കിൽ ഗുരു വിചാര ധാര നടത്തിയ
ദേശീയ ദിനാഘോഷം
ദുബൈ: ഗുരു വിചാരധാരയുടെ നേതൃത്വത്തിൽ മുഷിരിഫ് നാഷനൽ പാർക്കിൽ യു.എ.ഇ ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു. മേജർ ഡോ. ഉമർ മുഹമ്മദ് സുബൈർ മുഹമ്മദ് അൽമർസൂക്കി ദേശീയ ദിനാഘോഷം ഉദ്ഘാടനം ചെയ്തു. പ്രവാസി മലയാളികൾ യു.എ.ഇയുടെ വികസനത്തിൽ വഹിക്കുന്ന നിർണായകമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ നാടിന്റെ പുരോഗതിക്കായി മലയാളികൾ നടത്തുന്ന പിന്തുണയും സംഭാവനകളും വിലമതിക്കാനാവാത്തതാണ്. ഇത്തരത്തിലുള്ള സാംസ്കാരിക-സാമൂഹിക കൂട്ടായ്മകൾ സമൂഹബന്ധങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഗുരു വിചാരധാര പ്രസിഡന്റ് പി.ജി. രാജേന്ദ്രൻ അധ്യക്ഷനായിരുന്നു. ഒ.പി. വിശ്വംഭരൻ, പ്രഭാകരൻ പയ്യന്നൂർ, ദിവ്യാമണി, വന്ദന മോഹൻ, വിജയകുമാർ ഓലകെട്ടി, സി.പി. മോഹൻ, ദേവരാജൻ, മണിമിത്തൽ, ഗായത്രി രംഗൻ, അതുല്യ വിജയകുമാർ എന്നിവരും ആശംസകൾ നേർന്നു. തുടർന്ന് നടന്ന പിക്നിക്കിൽ കുട്ടികൾക്കും മുതിർന്നവർക്കുമായുള്ള വിവിധ കലാ-കായിക മത്സരങ്ങളും അരങ്ങേറി. കലാപരിപാടികൾക്ക് ഗായത്രി, അതുല്യ, അനിത സുരേന്ദ്രൻ, രാഗിണി മുരളീധരൻ, സീമ സുരേഷ്, രഞ്ജിനി പ്രഭാകരൻ, മഞ്ജു വിനോദ്, അമ്പിളി, സുരേഷ്, അനിൽ, ദീനു, സിബു എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.