സേവനം സെന്റർ സെൻട്രൽ യു.എ.ഇ സംഘടിപ്പിച്ച ഗുരുജയന്തി, ഓണാഘോഷപരിപാടികളിൽ നിന്ന്
ഗുരുജയന്തിയും ഓണാഘോഷവുംഅജ്മാൻ: സേവനം സെന്റർ യു.എ.ഇയുടെ ആഭിമുഖ്യത്തിൽ ഗുരുജയന്തിയും ഓണാഘോഷവും അജ്മാനിൽ സംഘടിപ്പിച്ചു. കൗൺസിലർ ഡോ. സലേഹ് ജുമാഹ് ബെൽഹാജ് അൽ മാറാഷ്ദേഹ് ഉദ്ഘാടനം ചെയ്തു. ചന്ദ്രശേഖർ വൈദിക്, ദീപു ദിവാകരൻ കൊഴുവല്ലൂർ എന്നിവർ വിവിധ വിഷയങ്ങളിൽ സദസ്സുമായി സംവദിച്ചു, സേവനം സെന്റർ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സുഗുണൻ മുല്ലശ്ശേരി, ജനറൽ സെക്രട്ടറി സുരേഷ് ബാബു, സെൻട്രൽ കമ്മിറ്റി ലേഡീസ് വിങ് കോഓഡിനേറ്റർ ബിന്ദു മധുസൂദനൻ, ബാലവേദി കോഓഡിനേറ്റർ ലിംല സുരേഷ്, ബിജു മാനസം, അരീഷ്, ദിലീപ് കുമാർ, വേണു ദിവാകരൻ, ഡയസ് ഇടിക്കുള, പ്രഭാകരൻ പന്ത്രോളി, രജീഷ് രമേഷ്, പ്രോഗ്രാം ജനറൽ കൺവീനർ രാജേന്ദ്രൻ പുന്നപ്പുള്ളി, സെൻട്രൽ കമ്മിറ്റി മുൻ പ്രസിഡന്റ് എം.കെ. രാജൻ എന്നിവർ ആശംസകൾ നേർന്നു.
പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ ഉന്നത വിജയം നേടിയ സേവനം കുടുംബത്തിലെ വിദ്യാർഥികൾക്ക് ഉപഹാരങ്ങള്‍ സമ്മാനിച്ചു. രാവിലെ ഗുരുവന്ദനവും ഭജനയുമോടെയാണ് ആഘോഷത്തിന് തുടക്കം കുറിച്ചത്. സേവനം കുടുംബാംഗങ്ങളുടെ വ്യത്യസ്തമായ കലാപരിപാടികൾ, ക്ലാസിക്കൽ ഡാൻസ്, തിരുവാതിര, ചെണ്ടമേളം, കൈകൊട്ടിക്കളി, പ്രഭൻ കൃഷ്ണൻ നയിച്ച സേവനം മ്യൂസിക് ബാൻഡിന്റെ ഗാനമേള എന്നിവയും നടന്നു. ട്രഷറർ ശശാങ്കൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.