ഗള്‍ഫ് മാധ്യമം, ഓണ്‍ലൈന്‍ വായനക്കാര്‍ക്ക് വിദേശയാത്രക്ക് അവസരം: വായിച്ച് വായിച്ച് ജോര്‍ഡനിലേക്ക് പറക്കാം

ദുബൈ: വായിച്ച് വായിച്ച്  വിദേശത്തേക്ക് പറക്കാന്‍  ഒരുങ്ങിക്കോളൂ. ഗള്‍ഫ് മാധ്യമം ഓണ്‍ലൈന്‍, ദിനപത്രം വായനക്കാരിലെ ഒരുപിടി ഭാഗ്യശാലികളെ കാത്തിരിക്കുന്നത്  ചരിത്രനാടായ ജോര്‍ഡനിലേക്കുള്ള സ്വപ്നയാത്ര. 
വായനക്കാര്‍ക്കായി നടത്തുന്ന മത്സരത്തില്‍ നിന്ന് 80 പേരെയാണ് വിദേശ യാത്രക്ക് തെരഞ്ഞെടുക്കുക. ഇതില്‍ ആദ്യഘട്ടമായി 40 പേര്‍ ഏപ്രിലില്‍ ജോര്‍ഡനിലേക്ക് പറക്കും. ‘ക്യാച്ച് ദി ഐ’ മത്സരത്തിലൂടെയാണ് ഓണ്‍ലൈന്‍ വായനക്കാരിലെ ഭാഗ്യശാലിയെ കണ്ടത്തെുക.  പ്രസിദ്ധീകരിച്ച വാര്‍ത്തകളും ലേഖനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നോത്തരിയിലൂടെ ‘ഗള്‍ഫ് മാധ്യമം’ പത്ര വായനക്കാരില്‍ നിന്ന് വിജയികളെ തെരഞ്ഞെടുക്കും. 
‘വായിച്ച് വായിച്ച് പറക്കാം’ എന്ന് പേരിട്ട മത്സര പദ്ധതിയുടെ പ്രഖ്യാപനവും ലോഗോ പ്രകാശനവും കഴിഞ്ഞദിവസം ദുബൈയില്‍ സമാപിച്ച എജുകഫേ വേദിയില്‍ നടന്നു. ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി.കെ.ഹംസ അബ്ബാസിന്‍െറ സാന്നിധ്യത്തില്‍ പ്രമുഖ മെന്‍റലിസ്റ്റ് ആദി ആദര്‍ശാണ് ലോഗോ പ്രകാശനം നിര്‍വഹിച്ചത്്. മുഖ്യ സ്പോണ്‍സര്‍മാരായ അരൂഹ ടൂര്‍സ് ഡയറക്ടര്‍മാരായ റാശിദ് അബ്ബാസ്, സെയ്ദ് അമീന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. ഗള്‍ഫ് മാധ്യമം സി.ഒ.ഒ സക്കരിയ്യ മുഹമ്മദ്, സഅ്ബീല്‍ അഡ്മിനിസ്ട്രേറ്റര്‍ റിയാസ് ചേലേരി എന്നിവരും സംബന്ധിച്ചു.

‘വായിച്ച് വായിച്ച് പറക്കാം’ എന്ന് പേരിട്ട മത്സര പദ്ധതിയുടെ പ്രഖ്യാപനവും ലോഗോ പ്രകാശനവും ദുബൈയില്‍ നടന്നപ്പോള്‍. വേദിയില്‍ (ഇടത്തുനിന്ന്) ഗള്‍ഫ് മാധ്യമം സി.ഒ.ഒ സക്കരിയ്യ മുഹമ്മദ്, മെന്‍റലിസ്റ്റ് ആദി ആദര്‍ശ്, സഅ്ബീല്‍ അഡ്മിനിസ്ട്രേറ്റര്‍ റിയാസ് ചേലേരി, ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി.കെ.ഹംസ അബ്ബാസ്, അരൂഹ ടൂര്‍സ് ഡയറക്ടര്‍മാരായ റാശിദ് അബ്ബാസ്, സെയ്ദ് അമീന്‍ എന്നിവര്‍.
 


മൂന്നു രാത്രിയും നാലു പകലും നീളുന്ന ജോര്‍ഡന്‍ യാത്ര എന്നെന്നും ഓര്‍മയില്‍ നിറഞ്ഞുനില്‍ക്കുന്നതായിരിക്കും.  ദക്ഷിണ ജോര്‍ഡനിലെ പൗരാണികമായ പെട്ര നഗരം അഥവാ റോസ് സിറ്റി, ചാവുകടല്‍ സന്ദര്‍ശനങ്ങളാണ് പ്രധാന ആകര്‍ഷണം. തലസ്ഥാനമായ അമ്മാന്‍ നഗരം സന്ദര്‍ശിക്കാനും അവസരമുണ്ടാകും. 
2,000 വര്‍ഷങ്ങള്‍ക്കപ്പുറം പാറ തുരന്ന് മന്ദിരങ്ങള്‍ നിര്‍മിക്കുന്നതില്‍ വൈദഗ്ധ്യം സിദ്ധിച്ച നബതിയന്‍ സാമ്രാജ്യത്തിന്‍െറ അധിവാസ കേന്ദ്രമായിരുന്നു പെട്ര. ജോര്‍ഡന്‍ താഴ്വര മുതല്‍ ഇന്നത്തെ സൗദി അറേബ്യയിലെ മദാഇന്‍ സ്വാലിഹ് വരെ നീണ്ടുകിടന്നു അവരുടെ സ്വാധീന മേഖല.  നബതിയന്‍ സാമ്രാജ്യത്തിന്‍െറ തലസ്ഥാനമായിരുന്നു പെട്ര.  റോസ് നിറമുള്ള പര്‍വതങ്ങള്‍ ചത്തെിയെടുത്ത് നബതികള്‍ സൃഷ്ടിച്ച അദ്ഭുത നഗരമാണ് പെട്ര. 50 കിലോമീറ്റര്‍ നീളത്തിലും 15 കിലോമീറ്റര്‍ വീതിയിലും ഇസ്രയേല്‍, ഫലസ്തീന്‍, ജോര്‍ഡന്‍ എന്നിവക്ക് ഇടയിലായി കിടക്കുന്ന ഉപ്പുതടാകമാണ് ചാവുകടല്‍. ജലത്തിന്‍െറ അതിസാന്ദ്രത കാരണം വെള്ളത്തിലിറങ്ങുന്നവര്‍ താഴ്ന്നുപോകില്ല എന്നത് ഈ തടാകത്തിന്‍െറ കൗതുകം. ലോകത്തിലെ ഏറ്റവും വരണ്ട പ്രദേശങ്ങളിലൊന്നാണ് ചാവുകടല്‍ തടം. വര്‍ഷത്തില്‍ വെറും 50 മില്ലിമീറ്റര്‍ മഴ മാത്രമാണ് ഇവിടെ ലഭിക്കുന്നത്. 
വിസ,താമസം, ഭക്ഷണം ഉള്‍പ്പെടെ മുഴുവന്‍ ചെലവും സൗജന്യമായിരിക്കും. യാത്രയുടെ കൂടുതല്‍ വിശദാംശങ്ങള്‍ ഈ മാസം അവസാനത്തോടെ പുറത്തുവിടും.

News Summary - gulfmahdyamam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.