അൽെഎൻ: ഇന്ത്യൻ സോഷ്യൽ സെൻററിൽ അൽെഎൻ മലയാളി സമാജം നടത്തിവരുന്ന ‘മധുരം മലയാളം’ അവധിക്കാല ക്യാമ്പ് കൈകാര്യം ചെയ്യുന്ന വിഷയങ്ങളുടെ വൈവിധ്യം കൊണ്ട് ശ്രദ്ധേയമാവുന്നു. അവധിക്കാലത്തുപോലും കേരളത്തിൽ നിന്ന് വിട്ടു നിൽക്കേണ്ടി വന്ന കുട്ടികൾക്ക് നാടിെൻറ സംസ്കാരവും കലാരൂപങ്ങളും മറ്റും സംബന്ധിച്ച് മികച്ച ചിത്രം ലഭിക്കുന്ന രീതിയിലാണ് ക്ലാസുകൾ ഒരുക്കിയിരിക്കുന്നത്. അൽെഎനിലെ വിവിധ ഇന്ത്യൻ സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ നാട്ടിൽ പഠിച്ചു വളരുന്ന കുട്ടികളെക്കാൾ ശുദ്ധവും വ്യക്തവുമായി മലയാളത്തിൽ സംസാരിക്കുന്നതും കവിത ചൊല്ലുന്നതും ക്യാമ്പിന് ആവേശമാവുന്നു.
കേരള സംസ്കാരത്തെക്കുറിച്ച് ജിതേഷ് പുരുഷോത്തമൻ, തൊഴിലിനോടുള്ള പ്രിയം എന്ന വിഷയത്തിൽ ഡോ. ഷാജഹാൻ, റസൽ മുഹമ്മദ് സാലി എന്നിവരും കുട്ടികളുമായി സംസാരിച്ചു. നാടൻ കളികളും നാട്ടറിവും എന്ന വിഷയത്തിൽ മധു പറവൂരും ജാഫർ കുറ്റിപ്പുറവും അവതരിപ്പിച്ച വിഷയവും ഹരം പകർന്നു. ജലീൽ വല്ലപ്പുഴ, യൂസഫ്, ജിയാസ്, സലീം ബാബു, മണി, ഷംസു, മുഹമ്മദലി എന്നിവരാണ് നിയന്ത്രിക്കുന്നത്. ക്യാമ്പ് 28ന് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.