ഗൾഫ് ഗെയിംസിലെ ജാവലിൻ ത്രോയിൽ സൗദി താരം അലി അബ്ദുൽഗനി സ്വർണം നേടുന്നു
റിയാദ്: കുവൈത്തിൽ നടക്കുന്ന മൂന്നാമത് ഗൾഫ് ഗെയിംസിൽ അലി അബ്ദുൽഗനി സൗദി അറേബ്യയുടെ ആദ്യ സ്വർണം നേടി. ജാവലിൻ ത്രോയിൽ 71.15 മീറ്റർ ദൂരം എറിഞ്ഞാണ് അദ്ദേഹം ഒന്നാമതെത്തിയത്.
വനിത സ്പ്രിന്റർ മിസ്ന അൽ-നാസർ 1,000 മീറ്റർ ഓട്ടത്തിൽ 45.32 മിനിറ്റിൽ വെങ്കല മെഡൽ നേടി. വനിത അത്ലറ്റുകൾ ആദ്യമായി മത്സരിക്കുന്ന ഗെയിംസിൽ സൗദിയിൽനിന്നുള്ള ആദ്യ മെഡലായിരുന്നു മിസ്നയുടെ വെങ്കലം.
250ലധികം സൗദി അത്ലറ്റുകളിൽ സ്പ്രിന്റർമാരായ അബ്ദുല്ല അക്ബർ, മുഹമ്മദ് ദാവൂദ് ടോളോ, മസെൻ അൽ-യാസിൻ എന്നിവരും ഗെയിംസിെൻറ ആദ്യ ദിനത്തിൽ തിളങ്ങിയ സൗദി താരങ്ങളായി. പുരുഷന്മാരുടെ 100 മീറ്റർ ഓട്ടത്തിൽ സൗദി അറേബ്യൻ സ്പ്രിന്റർ അബ്ദുല്ല അബ്കർ 10.21 സെക്കൻഡിൽ വെള്ളി നേടിയപ്പോൾ സ്പ്രിന്റർ മുഹമ്മദ് ദാവൂദ് 10.32 സെക്കൻഡിൽ നാലാമതെത്തി.
പുരുഷന്മാരുടെ 400 മീറ്റർ ഓട്ടത്തിൽ 45.83 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് മസെൻ അൽ-യാസിൻ വെള്ളി മെഡൽ നേടിയത്. ഷോട്ട്പുട്ടിൽ 20.49 മീറ്റർ എറിഞ്ഞ് മുഹമ്മദ് ദാവൂദ് ടോളോ വെള്ളിയും ലോങ് ജമ്പിൽ 7.15 മീറ്റർ ചാടി ഹമ്മൂദ് അൽ-അൽവാനി വെങ്കലവും നേടി. വനിതകളുടെ 100 മീറ്റർ ഹർഡിൽസിൽ 18.83 സെക്കൻഡിൽ ഫിനിഷ് ചെയ്ത വനിത അത്ലറ്റ് റോവ അൽ-സുലൈമാനി അഞ്ചാം സ്ഥാനത്തെത്തി.
വനിതകളുടെ 100 മീറ്റർ ഓട്ടത്തിൽ സൗദി അറേബ്യയുടെ ഒളിമ്പിക് ഓട്ടക്കാരി യാസ്മിൻ അൽ-ദബ്ബാഗ് 12.90 സെക്കൻഡിൽ ഫിനിഷ് ചെയ്തു. വനിതകളുടെ ഷോട്ട്പുട്ടിൽ 6.84 മീറ്റർ എറിഞ്ഞ് സജ ജലാൽ ആറാം സ്ഥാനത്തെത്തി. ലോങ് ജമ്പിൽ 3.98 മീറ്റർ ചാടി അഞ്ചാം സ്ഥാനത്തെത്തി. ഫുട്ബാൾ മത്സരങ്ങളിൽ സൗദി പുരുഷ ടീം ബഹ്റൈനെതിരെ 3-1 ന് ജയിച്ചപ്പോൾ വനിത ടീം തങ്ങളുടെ ആദ്യ മത്സരങ്ങളിൽ ബഹ്റൈനോട് 4-1 ന് തോറ്റിരുന്നു. ഫുട്ബാൾ, ഇ-സ്പോർട്സ്, അത്ലറ്റിക്സ്, സൈക്ലിങ്, ബാസ്കറ്റ്ബാൾ, ടേബിൾ ടെന്നീസ് തുടങ്ങി ഏഴ് കായിക ഇനങ്ങളിലാണ് വനിതകൾ ആദ്യമായി മത്സരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.