അൽ ഐൻ: കീഴ്മുറി മഹല്ലിൽ പെട്ട രണ്ടത്താണി മുള്ളൻമട താഴെപടി സ്വദേശി ഓടായപ്പുറത്ത് അബ്ദുറഹിമാൻ (59) അൽ ഐനിൽ നിര്യാതനായി. 30 വർഷമായി ഒരു അറബി വീട്ടിൽ പാചകക്കാരൻ ആയിരുന്നു.
നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് അസർ നമസ്കാര ശേഷം അബൂദാബി -കോഴിക്കോട് എയർ ഇന്ത്യാ എക്സ്പ്രസ്സ് വിമാനത്തിൽ നാട്ടിലേക്ക് കൊണ്ട് പോകും. മകൻ ഹാരിസ്സ് മയ്യത്തിനെ അനുഗമിക്കും. നടപടി ക്രമങ്ങൾക്ക് കെ.എം.സി.സി അൽ ഐൻ നേതാവ് സമദ് പൂന്താനം മേൽനോട്ടം വഹിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.