ദുബൈ: മൂന്നു വർഷത്തെ ഇടവേളക്കുശേഷം വിരുന്നെത്തുന്ന അറേബ്യൻ ഗൾഫ് കപ്പിന് വെള്ളിയാഴ്ച ഇറാഖിലെ ബസറയിൽ തുടക്കമാകുമ്പോൾ പ്രതീക്ഷയോടെ യു.എ.ഇ ടീം. അടുത്തിടെ നടന്ന മത്സരങ്ങളിലെ മികച്ച പ്രകടനത്തിന്റെ കരുത്തിൽ കപ്പുമായി മടങ്ങാമെന്ന പ്രതീക്ഷയിലാണ് വെള്ളപ്പട. ശനിയാഴ്ച നിലവിലെ ചാമ്പ്യന്മാരായ ബഹ്റൈനെതിരെയാണ് യു.എ.ഇയുടെ ആദ്യ മത്സരം. 23 അംഗ ടീമാണ് ഇറാഖിൽ എത്തിയിരിക്കുന്നത്.
മൂന്ന് ദിവസമായി ടീം ബസറയിൽ പരിശീലനം നടത്തുന്നുണ്ട്. മുന്നേറ്റ നിരയിൽ സെബാസ്റ്റ്യൻ ടാഗ്ലിയാബുവും അലി സലാഹും യഹ്യ അൽഗസ്സാനിയുമാണ് പ്രതീക്ഷകൾ. യു.എ.ഇയും ബഹ്റൈനും അവസാനമായി ഏറ്റുമുട്ടിയത് 2020ൽ ആയിരുന്നു. അന്ന് ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ബഹ്റൈൻ വിജയിച്ചു. 2016ലാണ് അവസാനമായി ബഹ്റൈനെ യു.എ.ഇ തോൽപിച്ചത് (2-0).
കഴിഞ്ഞ ദിവസം നടന്ന സൗഹൃദ മത്സരത്തിൽ ലബനാനെ തോൽപിച്ചിരുന്നു. 2013ലാണ് യു.എ.ഇ അവസാനമായി ചാമ്പ്യന്മാരായത്. 2007ലും യു.എ.ഇ കിരീടം നേടിയിരുന്നു. 2017ൽ ഫൈനലിൽ എത്തിയെങ്കിലും ഒമാന്‍ മുന്നിൽ വീണു. ഇക്കുറി ഗ്രൂപ് ബിയിൽ ഖത്തർ, കുവൈത്ത്, ബഹ്റൈൻ എന്നിവരോടൊപ്പമാണ് യു.എ.ഇ. ഇവരിൽനിന്ന് രണ്ട് ടീമുകൾ സെമി ഫൈനലിൽ ഇടം പിടിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.