ഷാര്‍ജ: നിരവധി ഗിന്നസ് ലോക റെക്കോര്‍ഡുകള്‍ ചൂടിയ ഷാര്‍ജയുടെ കിരീടത്തില്‍ പുത്തനൊന്ന് കൂടി. യു.എ.ഇ പതാക ദിനത്തോടനുബന്ധിച്ച് പതാക ദ്വീപില്‍ തീര്‍ത്ത കൂറ്റന്‍ ദേശീയ പതാകയാണ് ലോകത്തിെൻറ നെറുകയില്‍ ഷാര്‍ജയെ വീണ്ടുമെത്തിച്ചത്. 70 മീറ്റര്‍ നീളവും 35 മീറ്റര്‍ വീതിയുമുള്ള പതാകയാണ് കൊടിമരത്തില്‍ പാറികളിച്ച് ഗിന്നസിലേക്കെത്തിയത്. അബൂദബി മറീനയിലെ കൊടിമരം കഴിഞ്ഞാല്‍ യു.എ.ഇയിലെ ഏറ്റവും വലിയതാണ് ഷാര്‍ജയിലേത്. ഖാലിദ് തടാകത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ഈ പതാക ദ്വീപ് നിരവധി സാംസ്കാരിക ഉത്സവങ്ങളുടെ കേന്ദ്രം കൂടിയാണ്. പതാക ദിനത്തില്‍ തന്നെ ലോക അംഗീകാരം നേടാനായതില്‍ അഭിമാനിക്കുന്നതായും രാജ്യത്തിന്‍െറ കുതിപ്പില്‍ ഇത്തരം അംഗീകാരങ്ങള്‍ കൂടുതല്‍ മുന്നേറ്റങ്ങള്‍ ഉണ്ടാക്കുമെന്നും പതാക ദ്വീപ് മാനേജര്‍ ഖുലൂദ് ആല്‍ ജുനൈബി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.