വീടിനുള്ളിൽ പോസിറ്റീവ് എനർജി നൽകുന്ന സസ്യമാണ് മണി പ്ലാൻറ്. സിൻഡാപ്സസ് (Scindapsus) എന്നാണ് ശാസ്ത്രീയ നാമം. പോത്തോസ് എന്നും അറിയപ്പെടും. ചെടികൾ വളർത്തി പരിചയമില്ലാത്തവർക്ക് തുടക്കത്തിൽ വളർത്താൻ പറ്റിയ ചെടിയാണിത്. ഇൻഡോർ ആയും ഔട്ട് ഡോർ ആയും വളർത്താം. വീട്ടിനുള്ളിലാണെങ്കിൽ മണ്ണിൽ ചെട്ടിയിലും മണ്ണില്ലാതെ വെള്ളത്തിലും വളർത്താം. ഒരുപാട് ആവശ്യമില്ല. എന്നും വെള്ളവും ഒഴിക്കേണ്ടതില്ല.
വീടിന് പുറത്താണെങ്കിൽ അധികം സൂര്യപ്രകാശം ലഭിക്കാത്ത സ്ഥലത്ത് വേണം വെക്കാൻ. അധികം വെയിൽ അടിച്ചാൽ ഇലകൾക്ക് മഞ്ഞ നിറം വരും. ഇൻഡോർ ആയി വെള്ളത്തിൽ വെക്കുമ്പോൾ പത്തു ദിവസം കൂടുമ്പോൾ വെള്ളം മാറണം. വെള്ളത്തിന് നിറ വ്യത്യാസം ഉണ്ടാകും. വെള്ളത്തിെൻറ അളവ് കുറയുന്നതനുസരിച്ചു വെള്ളം ഒഴിച്ചു കൊടുക്കുകയും ചെയ്യണം. മണ്ണിൽ ഇൻഡോർ ആയി വെച്ചിരിക്കുന്ന ചെടിയുടെ മണ്ണ് നന്നായി ഉണങ്ങിയ ശേഷമേ വെള്ളം ഒഴിക്കാവൂ. നനവ് അമിതമായാൽ ചെടി ചീയും.
ഈ ചെടികൾ തൂക്കിയിടുന്ന രീതിയിലും ഭിത്തിയിൽ തറച്ച രീതിയിലും നിലത്തും വളർത്താം. സാധാരണ ചെടികൾക്ക് നൽകുന്ന വളം മതി. വെള്ളത്തിൽ വളർത്തുമ്പോൾ മാസത്തിലൊരിക്കൽ വെള്ളത്തിൽ അലിയുന്ന നൈട്രേറ്റ് ഫെർട്ടിലൈസർ നല്ലതായിരിക്കും. ഇലയിലെ ഓരോ നോഡ്സ് (nods) മുറിച്ചു വെച്ചാൽ നല്ല ബുഷി ആയി വളരും. ഗൾഫിൽ മണ്ണ് കിട്ടാൻ പ്രയാസമുള്ളവർ വെള്ളത്തിൽ വളർത്തിയെടുക്കാൻ ഒരു പ്രയാസവുമില്ലാത്ത ഈ ചെടി ട്രൈ ചെയ്ത് നോക്കാവുന്നതാണ്. ബാൽക്കണി ഇല്ലാത്തവർക്ക് ജനാലയുടെ അടുത്തും വെയിൽ കുറച്ചു കിട്ടുന്ന സ്ഥലത്തും വെക്കാം. ചെടിക്ക് പല വെറൈറ്റീസ് ഉണ്ട്. ഡെവിൾ ഐവി പോത്തോസ്, നിയോൺ, എൻജോയ്, മഞ്ജുള, മാർബ്ൾ, സിൽവർ എന്നിങ്ങനെ നീളുന്നു അവയുടെ നിര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.