ദുബൈ: പരിസ്ഥിതി സൗഹൃദ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നടപടികളുടെ ഭാഗമായി പ്രത്യേക പാർക്കിങ് മേഖലകളും നിലവിൽ വരുന്നു.
വൈദ്യുതി കാറുകൾക്ക് ചാർജിങും സാലിക്കും സൗജന്യമാക്കിയതിനു പുറമെയാണ് പ്രത്യേക സൗജന്യ പാർക്കിങ് സൗകര്യം ഒരുക്കുന്നത്. പൊതു പാർക്കിങ് സ്ലോട്ടുകളിൽ തന്നെ പരിസ്ഥിതി സൗഹൃദ വാഹനങ്ങൾക്കു മാത്രം എന്ന് അടയാളപ്പെടുത്തിയ ഇടമാണ് മാറ്റിവെച്ചിരിക്കുന്നത്. നാലു മണിക്കൂർ നേരം വരെ ഇലക്ട്രിക് വാഹനങ്ങൾ ഇവിടെ നിർത്തിയിടാം.
മറ്റു വാഹനങ്ങൾ ഇവിടെ കൊണ്ടിട്ടാൽ കളി മാറും. ആയിരം ദിർഹമാണ് അനധികൃത പാർക്കിങിന് പിഴ ഒടുക്കേണ്ടി വരിക. ദുബൈ ദേര നാഇഫ് പാർക്കിന് എതിർവശത്തെ പാർക്കിങ് സ്േളാട്ടിൽ ഗ്രീൻപാർക്കിങ് സൗകര്യം ലഭ്യമാണ്. വൈകാതെ മുഖ്യ വാണിജ്യമേഖലകളിലും താമസ കേന്ദ്രങ്ങളിലുമെല്ലാം പരിസ്ഥിതി സൗഹൃദ വാഹനങ്ങൾക്ക് പാർക്കിങ് സംവരണം നിലവിൽ വരും.
ദുബൈ വൈദ്യുതി ജല അതോറിറ്റി (ദീവ) റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) എന്നിവ സംയുക്തമായാണ് പരിസ്ഥിതി സൗഹൃദ സഞ്ചാര ശീലങ്ങൾ വ്യാപകമാക്കുന്നതിനുള്ള നടപടികൾ മുന്നോട്ടു നീക്കുന്നത്. 2021ആകുേമ്പാൾ വാഹനങ്ങൾ മുഖേനയുള്ള കാർബൺ ബഹിർഗമനം 16 ശതമാനം കുറക്കാനും 2050ൽ ലോകത്തെ ഏറ്റവും കുറവ് കാർബൺ മലിനീകരണമുള്ള നഗരമായി ദുബൈയെ മാറ്റിയെടുക്കാനും ലക്ഷ്യമിടുന്ന ദുൈബ ക്ലീൻ എനർജി സ്ട്രാറ്റജിയുടെ ഭാഗമായാണ് ഇൗ പ്രവർത്തനങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.