ദുബൈ: യു.എ.ഇ ദേശീയദിനമാകുേമ്പാൾ വാഹനങ്ങൾ അലങ്കരിക്കൽ ഒരു ഹരമാണ്. ഷാർജയിലുള്ള കോഴിക്കോട് സ്വദേശി ഷഫീഖ് അബ്ദുറഹ്മാെൻറ അലങ്കാരം ഇക്കുറി ഏവരെയും കടത്തിവെട്ടും. വിലയേറിയ റോൾസ്റോയിസ് കാർ തന്നെയാണ് ഷഫീഖ് ഇതിനായി തെരഞ്ഞെടുത്തത്. ഭരണാധികാരികളുടെ ചിത്രം പതിച്ച് ഖുർആൻ സൂക്തങ്ങൾ 22 കാരറ്റ് സ്വർണത്തിൽ കാലിഗ്രഫിചെയ്ത കാർ ഒന്നു കാണാനും ചിത്രമെടുക്കാനും സ്വദേശികളും പ്രവാസികളും ഒരുപോലെ മത്സരിക്കുന്നു.
യാ അയ്യുഹന്നാസ് -അല്ലയോ ജനങ്ങളെ എന്നാണ് വിശുദ്ധ ഖുർആൻ ലോകരെ അഭിസംബോധന ചെയ്തതെന്നും എല്ലാ മതക്കാരെയും ദേശക്കാരെയും വിവേചനം കൂടാതെ ഒരുപോലെ സ്വീകരിക്കുന്ന യു.എ.ഇ സഹിഷ്ണുതാവർഷത്തിലൂടെ ഉയർത്തിപ്പിടിക്കുന്നത് അതേ മൂല്യങ്ങളാണെന്നും ആ സംസ്കാരത്തോടുള്ള ആദരം പ്രകടിപ്പിക്കുവാനാണ് ഇത്തരത്തിൽ മോടിപിടിപ്പിച്ചതെന്നും ഷഫീഖ് പറയുന്നു.
റൂഫിലും ബോണറ്റിലുമടക്കം 30 ശതമാനം ഭാഗം 22 കാരറ്റ് സ്വർണത്തിലാണ് പൊതിഞ്ഞിരിക്കുന്നതെന്നു രൂപകൽപന ചെയ്ത പ്രശസ്ത ചിത്രകാരൻ അഷർ ഗാന്ധി അറിയിച്ചു. രണ്ട് മാസത്തിലേറെ വേണ്ടിവന്നു ഇതു പൂർത്തിയാക്കാൻ. കോഴിക്കോട് കക്കോവ് സ്വദേശിയായ ഷഫീഖ് ഷാർജയിൽ അൽമാനിയ റിയൽ എസ്റ്റേറ്റ് എം.ഡിയാണ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.