യു.എ.ഇയിൽ നിന്ന്​ ഇന്ത്യയിലേക്ക്​​ പി.സി.ആർ പരിശോധന ഒഴിവാക്കി ഗോ എയർ

ദുബൈ: യു.എ.ഇയിൽ നിന്ന്​ നാട്ടിലേക്ക്​ പോകുമ്പോൾ യാത്രക്ക്​ മുൻപുള്ള പി.സി.ആർ പരിശോധന ഒഴിവാക്കി ഗോ എയർ. ഇന്ത്യയിൽ നിന്ന്​ വാക്​സിനെടുത്തവർക്കാണ്​ ഇളവ്​ നൽകിയിരിക്കുന്നത്​. മറ്റ്​ എയർലൈനുകൾ ഇക്കാര്യത്തിൽ നിലപാട്​ വ്യക്​തമാക്കിയിട്ടില്ല. അതേസമയം, ദുബൈ, ഷാർജ വിമാനത്താവളങ്ങളിൽ ഇൻഡിഗോ എയർലൈനും ഇത്തരത്തിൽ​ യാത്ര അനുവദിക്കുന്നുണ്ട്​.

എയർ സുവിധയിൽ സെൽഫ്​ ഡിക്ലറേഷൻ ഫോം പൂരിപ്പിച്ച്​ നൽകണമെന്ന്​ ഗോ എയറിന്‍റെ നിർദേശത്തിൽ പറയുന്നു. ഇന്ത്യയിൽ നിന്ന്​ രണ്ട്​ ഡോസ്​ വാക്സിൻ പൂർത്തീകരിക്കാത്തവർ 72 മണിക്കൂറിനുള്ളിലെടുത്ത പി.സി.ആർ പരിശോധനഫലം ഹാജരാക്കണം.

Tags:    
News Summary - GoAir to waive PCR test from UAE to India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.