ദുബൈ: ഗോ എയർദുബൈയിൽ നിന്ന് കണ്ണൂരിലേക്ക് പ്രതിദിന സർവ്വീസ് ആരംഭിക്കുന്നു. ഇൗ മ ാസം 26ന് പുലർച്ചെ 12.20ന് ദുബൈ ടെർമിനൽ ഒന്നിൽ നിന്ന് പറന്നുയരുന്ന G8 58 വിമാനം 05.35ന് കണ്ണൂ രിലെത്തും. കണ്ണൂരിൽ നിന്ന് രാത്രി 7.05ന് പുറപ്പെടുന്ന G8 58 വിമാനം 9.55ന് ദുബൈയിലിറങ്ങും. അൽ നബൂദ ട്രാവൽ ആൻറ് ടൂറിസവുമായി ചേർന്നാണ് ഗോ എയർ സർവ്വീസ് ആരംഭിക്കുന്നത്. മിതമായ നിരക്കിൽ മികച്ച ഉപഭോക്തൃ സേവനത്തോടെ വടക്കൻ കേരളത്തിലെ വിനോദ സഞ്ചാര വാണിജ്യ കേന്ദ്രമായ കണ്ണൂരിനെ ദുബൈയുമായി ബന്ധപ്പെടുത്തുകയാണ് തങ്ങളെന്ന് ഗോ^എയർ, അൽ നബൂദ അധികൃതർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കണ്ണൂരിൽ നിന്ന് മറ്റ് ഇന്ത്യൻ നഗരങ്ങളിലേക്ക് നടത്തുന്ന സർവീസുകൾക്ക് ആവേശകരമായ പ്രതികരണമാണ് ലഭിക്കുന്നതെന്ന് േഗാ എയർ ഇൻറർനാഷനൽ ഒാപ്പറേഷൻസ് വൈസ് പ്രസിഡൻറ് അർജുൻ ദാസ് ഗുപ്ത പറഞ്ഞു. ഈയിടെയാണ് ഗോ എയർ അതിെൻ്റ 51ാമത് എയർക്രാഫ്റ്റ് സ്വന്തമാക്കിയത്. അതിവേഗം വളർച്ചയിലേക്ക് കുതിക്കുന്ന എയർലൈൻ ഓരോ മാസവും ഒരു എയർക്രാഫ്റ്റ് വീതം ഈ നിരയിലേക്ക് കൂട്ടിചേർക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിലൂടെ കൂടുതൽ വിമാനങ്ങളും, അതോടൊപ്പം കൂടുതൽ സെക്ടറുകളിലേക്ക് സർവ്വീസുകളും, യാത്രക്കാർക്ക് കൂടുതൽ മികച്ചത് തെരഞ്ഞെടുക്കാനുളള അവസരവും യാഥാർത്ഥ്യമാവും. അൽ നബൂദ ട്രാവൽ ആൻറ് ടൂറിസം ഏജൻസി സി.ഇ.ഒ നാസിർ ജമാൽ ഖാൻ, ഗോ എയർ ഇൻറർനാഷനൽ ഒാപ്പറേഷൻസ് മാനേജർ ജലീൽ ഖാലിദ്, കോർപ്പേററ്റ് കമ്യൂനികേഷനസ് വൈസ് പ്രസിഡൻറ് ബകുൽ ഗാല എന്നിവരും വാർത്താ സമ്മേളനത്തിൽ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.