ദുബൈ: ഗ്ലോബൽ വില്ലേജിേലക്കുള്ള യാത്രക്കാർക്കായി നാല് പുതിയ ബസ് റൂട്ടുകൾ പ്രഖ്യാപ ിച്ചു. 102, 103,104, 106 ബസ് റൂട്ടുകളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഇവയുടെ സർവീസ് നവംബർ ഒന്നിന് ആരംഭിക്കും. റൂട്ട് 103 ഇത്തിഹാദ് മെട്രോ സ്റ്റേഷനിൽനിന്ന് അൽ റബാത് സ്ട്രീറ്റ് വഴി േഗ്ലാബൽ വില്ലേജിലേക്ക് സർവീസ് നടത്തും. റൂട്ട് 104 ഗുബൈബ സ്റ്റേഷനിൽനിന്ന് ജാഫിലിയ മെട്രോ സ്റ്റേഷൻ വഴിയും റൂട്ട് 102 റാശിദിയ മെട്രോ സ്റ്റേഷനിൽനിന്നും റൂട്ട് 106 എമിറേറ്റ്സ് മാൾ സ്റ്റേഷനിൽനിന്നുമാണ് സർവീസ് നടത്തുക. കഴിഞ്ഞ വർഷം ഗ്ലോബൽ വില്ലേജിലേക്കുള്ള ബസ് സർവീസ് 350758 പേർ ഉപയോഗപ്പെടുത്തിയതായി ആർ.ടി.എ പ്ലാനിങ്^ബിസിനസ് ഡെവലപ്മെൻറ് ഡയറക്ടർ അബൂബക്കർ ആൽ ഹാഷിമി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.