?????? ?-???????????? ??????? ????????? ?????? ???? ?????? ????? ???????????? ???? ???????? ????????? ???????? ???? ?.??.?????????? ??.?????????? ????????????.

കേരള ഐ.ടി കമ്പനികള്‍ക്ക് ഗള്‍ഫില്‍  കൂടുതല്‍ അവസരം സൃഷ്ടിക്കും

ദുബൈ: കേരളത്തിലെ ഐ.ടി കമ്പനികള്‍ക്ക് ഗള്‍ഫ് മേഖലയില്‍ കൂടുതല്‍ വാണിജ്യ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പുതിയ പദ്ധതി ആവിഷ്കരിക്കുമെന്ന് ഐ.ടി  സെക്രട്ടറി എം.ശിവശങ്കര്‍ പറഞ്ഞു. ടൂറിസം രംഗത്ത് പരീക്ഷിച്ചു വിജയിച്ച മാതൃകയാവും ഇതിനു ആധാരമാക്കുക. ദുബൈയില്‍ നടക്കുന്ന ജൈറ്റക്സ് ടെക്നോളജി വീക്കില്‍ വിവിധ പ്രതിനിധി സംഘങ്ങളുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യവസായ സംരംഭകരും സര്‍ക്കാരും വര്‍ഷങ്ങളായി യോജിച്ചു പ്രവര്‍ത്തിക്കുന്നതിന്‍െറ ഫലമാണ് കേരള ടൂറിസത്തിന്‍െറ വളര്‍ച്ചയെന്നും ഈ സഹകരണം ഐ.ടി രംഗത്തും ആവര്‍ത്തിക്കുന്നതോടെ സംസ്ഥാനത്തെ മികച്ച ഐ.ടി കേന്ദ്രമാക്കി മാറ്റാന്‍ കഴിയുമെന്നും ശിവശങ്കര്‍ പറഞ്ഞു.  ഗള്‍ഫ് രാജ്യങ്ങളിലെ സര്‍ക്കാരുകളുമായി കേരളത്തിനുള്ള ബന്ധം പ്രയോജനപ്പെടുത്തിയാവും കേരളത്തിലെ ഐ.ടി കമ്പനികളുടെ കൂട്ടായ്മയായ ജിടെക്കുമായി ചേര്‍ന്ന് പദ്ധതി നടപ്പിലാക്കുക. ദുബൈ ടീകോമിനെയും കൊച്ചി സ്മാര്‍ട്ട് സിറ്റിയെയും ഇതുമായി ബന്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
വിദേശ രാജ്യങ്ങളില്‍ വ്യാപാര സാധ്യതയുള്ള ഇ ഗവര്‍ണന്‍സ് ഉത്പന്നങ്ങളുടെ പ്രോട്ടോടൈപ്പുകള്‍ രൂപപ്പെടുത്താന്‍ ചെറുകിട, ഇടത്തരം കമ്പനികള്‍ക്ക് ഫണ്ട് നീക്കിവെക്കുന്ന കാര്യം പരിഗണിക്കുമെന്ന് ശിവശങ്കര്‍ പറഞ്ഞു. 
ഗള്‍ഫിലെ നിലവിലെ സാമ്പത്തിക സ്ഥിതി  കേരളഐ.ടി കമ്പനികള്‍ക്ക് മികച്ച അവസരമാണ് ഒരുക്കുന്നതെന്ന് ജിടെക് ബിസിനസ് ഫോക്കസ് ഗ്രൂപ്പ് കണ്‍വീനര്‍ റഫീഖ് കെ മുഹമ്മദ് പറഞ്ഞു. വന്‍കിട അന്താരാഷ്ട്ര കമ്പനികളുടെ വിലകൂടിയ സോഫ്ട്വെയറുകള്‍ക്ക് പകരം ചെലവ് കുറഞ്ഞ സോഫ്ട്വെയറുകള്‍ക്കാണ് മിക്ക വ്യവസായങ്ങളും ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്. ഇത് പ്രയോജനപ്പെടുത്താന്‍ കേരള കമ്പനികള്‍ക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ നിന്നുള്ള 28 കമ്പനികളാണ് ജൈറ്റക്സ് സാങ്കേതിക മേളയില്‍ പങ്കെടുക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധി സംഘങ്ങളുമായി നടന്ന ചര്‍ച്ചകള്‍ക്ക്  ജിടെക് സെക്രട്ടറി പി.വിജയ് കുമാര്‍ പി, ജിടെക് സി.ഇ.ഒ. രഞ്ജിത്ത് രാമാനുജം എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    
News Summary - Gitex

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.