മന്നം സാംസ്കാരിക സമിതി ഒരുക്കിയ ‘മാനസോത്സവം’ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര ഉദ്ഘാടനം ചെയ്യുന്നു
ഷാർജ: മന്നം സാംസ്കാരിക സമിതി മാനസിന്റെ മാനസോത്സവം സീസൺ സെവൻ ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര ഉദ്ഘാടനം ചെയ്തു. ശ്രീപ്രകാശ്(ഐ.എ.എസ് ജനറൽ സെക്രട്ടറി), ഷാജി ജോൺ(ട്രഷർ ഐ.എ.എസ്), ലാൽ നായർ, രഘുകുമാർ മണ്ണൂരേത്ത്(മാനസ് രക്ഷാധികാരി), മിനി ജയദേവൻ(വനിതാ വിഭാഗം കൺവീനർ), അദ്വൈത രഘുകുമാർ(ബാലവേദി കൺവീനർ) എന്നിവർ സംസാരിച്ചു.
പ്രസിഡന്റ് റെജി മോഹനൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി അഖിൽ മുരളീധരൻ പിള്ള സ്വാഗതവും അനിൽകുമാർ കൈപ്പള്ളി നന്ദിയും പറഞ്ഞു.
തുടർന്ന് വൈഷ്ണവ് ഗിരീഷിന്റെ നേതൃത്വത്തിലുള്ള ഗാനമേളയും ഭാസി, പോൾസൺ, മായ എന്നിവരുടെ നേതൃത്വത്തിലുള്ള കോമഡി ഷോയും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.