???????? ???????

വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ക​ണ്ണൂ​ർ സ്വ​ദേ​ശി നി​ര്യാ​ത​നാ​യി

ദു​ബൈ: ദു​ബൈ അ​ൽ ഐ​ൻ റോ​ഡി​ലൂ​ടെ ന​ട​ക്ക​വെ വാ​ഹ​നം ഇ​ടി​ച്ച്​ പ​രി​ക്കേ​റ്റ്​ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ക​ണ്ണൂ​ർ കാ​ട്ടി​യം പാ​പ്പി​നി​ശ്ശേ​രി കീ​രം​ക​ണ്ടി​യി​ൽ ഗി​രീ​ഷ് കു​മാ​ർ (39) നി​ര്യാ​ത​നാ​യി. ഫെ​ബ്രു​വ​രി 20ന്​ ​ഒ​മാ​ൻ സ്വ​ദേ​ശി ഒാ​ടി​ച്ച വാ​ഹ​ന​മി​ടി​ച്ച്​ പ​രി​ക്കേ​റ്റ ഗി​രീ​ഷ്​ അ​ബോ​ധാ​വ​സ്​​ഥ​യി​ൽ ദു​ബൈ റാ​ഷി​ദ്​ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. പി​താ​വ്​: കെ.​വി. കു​ഞ്ഞി​കൃ​ഷ്ണ​ൻ, മാ​താ​വ്​: രാ​ധ, ഭാ​ര്യ: ജി​ഷ ക​ണ്ണാ​ടി​പ​റ​മ്പ്.

മ​ക്ക​ൾ: ദേ​വ​പ്രി​യ, ദേ​വി​ക്. സ​ഹോ​ദ​ര​ങ്ങ​ൾ: കെ. ​സ​ന്തോ​ഷ്‌ കു​മാ​ർ, കെ. ​ഷീ​ബ. എ​മി​റേ​റ്റ്സ് നാ​ഷ​ന​ൽ ഓ​യി​ൽ ക​മ്പ​നി​യി​ൽ ഷി​ഫ്റ്റ്‌ സൂ​പ്പ​ർ​വൈ​സ​റാ​യി ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ്​ അ​പ​ക​ടം.

മൃ​ത​ദേ​ഹം പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മെ​ന്ന് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ഒാ​ഫ്​ ക​ണ്ണൂ​ർ എ​ക്​​സ്​​പാ​റ്റ്​​സ്​ (വേ​ക്) ഭാ​ര​വാ​ഹി​ക​ളാ​യ അ​ൻ​സാ​രി പ​യ്യാ​മ്പ​ലം, സി. ​സ​തീ​ശ​ൻ ക​ണ്ണാ​ടി​പ്പ​റ​മ്പ്, നാ​ട്ടു​കാ​രാ​യ ശ​ശി​കു​മാ​ർ, സു​രേ​ഷ് കു​മാ​ർ ക​ണ്ണാ​ടി​പ​റ​മ്പ് എ​ന്നി​വ​ർ അ​റി​യി​ച്ചു. വേ​ക്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​സ​തീ​ശ​ൻ മൃ​ത​ദേ​ഹ​ത്തെ അ​നു​ഗ​മി​ക്കും. ഗി​രീ​ഷ് കു​മാ​റി​​െൻറ മ​ര​ണ​ത്തി​ൽ വേ​ക്​ ഭാ​ര​വാ​ഹി​ക​ൾ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

Tags:    
News Summary - girish kumar-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.