ദുബൈ എക്സ്പോയിൽ നടന്ന ചടങ്ങിൽ ഗൾഫ് ഇസ്​ലാമിക് ഇൻവെസ്​റ്റ്​മെൻറ്​സ്​ (ജി.ഐ.ഐ) അധികൃതർ കോൺസൽ ജനറൽ
ഡോ. അമൻ പുരിക്കൊപ്പം

ജി.ഐ.ഐ കർണാടകയിൽ 4000 കോടി നിക്ഷേപിക്കും

ദുബൈ: യു.എ.ഇയിലെ ഗൾഫ് ഇസ്​ലാമിക് ഇൻവെസ്​റ്റ്​മെൻറ്​സ്​ (ജി.ഐ.ഐ) കർണാടകയിൽ 4000 കോടി രൂപയുടെ നിക്ഷേപത്തിന് ഒരുങ്ങുന്നു. ബംഗളൂരുവിൽ ആദ്യ അന്താരാഷ്​ട്ര ഓഫിസ് തുറക്കുമെന്നും അധികൃതർ ദുബൈ എക്സ്പോയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അടുത്ത മൂന്നു വർഷത്തിലാണ്​ 4000 കോടി രൂപ കർണാടകയിലെ വിവിധ പദ്ധതികളിലായി നിക്ഷേപിക്കുക. ആരോഗ്യരംഗം മുതൽ സാങ്കേതികരംഗത്തു വരെ നിക്ഷേപം നടത്താനാണ് ആഗ്രഹിക്കുന്നതെന്ന് ജി.ഐ.ഐ സി.ഇ.ഒ പങ്കജ് ഗുപ്​ത പറഞ്ഞു.

കഴിഞ്ഞവർഷം 1000 കോടിയുടെ നിക്ഷേപം കർണാടകയിൽ നടത്തിയിരുന്നു. ഇതി​െൻറ തുടർച്ചയായാണ് ബംഗളൂരുവിൽ ആദ്യ അന്താരാഷ്​ട്ര ഓഫിസ് തുറക്കുന്നതും കൂടുതൽ നിക്ഷേപത്തിന് തയാറെടുക്കുന്നതും. ഇന്ത്യയിൽ നിക്ഷേപം നടത്തുന്ന സ്ഥാപനത്തിന് ശരീഅ കംപ്ലയിൻറ്​സ്​ സർട്ടിഫിക്കറ്റോ മറ്റ് അംഗീകാരമോ വേണമെന്ന് തങ്ങൾ നിഷ്​കർഷിക്കുന്നില്ല. ശരീഅത്ത് വിരുദ്ധമല്ലാത്ത എല്ലാ മേഖലയിലും സ്ഥാപനം നിക്ഷേപം നടത്തും. മദ്യം, ചൂതാട്ടം തുടങ്ങി അനിസ്​ലാമിക മേഖലയിൽ ബിസിനസ് താൽപര്യങ്ങളുള്ള സ്ഥാപനങ്ങളെ ഒഴിവാക്കും. ഇന്ത്യയിലെ സ്​റ്റാർട്ടപ്പുകൾക്ക് ഗൾഫിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനുള്ള സൗകര്യം ഒരുക്കി നൽകുമെന്നും പങ്കജ് ഗുപ്​ത പറഞ്ഞു.  യു.എ.ഇയിലെ കൂടുതൽ ശരീഅ ധനകാര്യ സ്ഥാപനങ്ങൾ ഇന്ത്യയിൽ നിക്ഷേപത്തിന് മുന്നോട്ട് വരുമെന്ന് പ്രതീക്ഷിക്കുന്നതായി കോൺസൽ ജനറൽ ഡോ. അമൻ പുരി പറഞ്ഞു. ബഹിരാകാശ ഗവേഷണം ഉൾപ്പെടെ മേഖലകളിൽ ഗൾഫിൽനിന്നുള്ള നിക്ഷേപം പ്രതീക്ഷിക്കുന്നതായും അമൻപുരി പറഞ്ഞു.

Tags:    
News Summary - g.i.i. will invest Rs 4,000 crore in Karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.