ട്യൂണ മത്സ്യത്തെ ബോട്ടിലേക്ക്​ കയറ്റുന്ന ഫുജൈറയിലെ മത്സ്യത്തൊഴിലാളികൾ

ഫുജൈറയിൽ ഭീമൻ ട്യൂണയെ പിടികൂടി

ഫുജൈറ: എമിറേറ്റിലെ മത്സ്യത്തൊഴിലാളികളുടെ ചൂണ്ടയിൽ ഭീമൻ ട്യൂണ മത്സ്യം കുടുങ്ങി. 137 കിലോയാണ്​ മത്സ്യത്തിന്‍റെ തൂക്കം. ഇതാദ്യമായാണ്​ ഇത്രയും തൂക്കമുള്ള ട്യൂണ ചൂണ്ടയിൽ കുരുങ്ങുന്നത്​. ട്യൂണ മത്സ്യത്തെ പിടികൂടുന്നതിന്‍റെ വിഡിയോ മത്സ്യത്തൊഴിലാളികൾ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്​. നിമിഷ നേരം കൊണ്ട്​ വിഡിയോ വൈറലാവുകയും ചെയ്തു.

നാലു പേരാണ്​ മത്സ്യബന്ധന ബോട്ടിൽ ഉണ്ടായിരുന്നത്​. ഇവരുടെ ചൂണ്ടയിൽ നിന്ന്​ രക്ഷപ്പെടാൻ ശ്രമിക്കുന്ന മത്സ്യത്തെയും അതിന്​ വലിച്ച്​ ബോട്ടിലേക്ക്​ കയറ്റുന്നതും വിഡിയോയിൽ കാണാം. ഫുജൈറയിലെ വലിയ മത്സ്യസമ്പത്താണ്​ ട്യൂണ മത്സ്യം കുടുങ്ങിയതിലൂടെ വ്യക്​തമാവുന്നത്​. യു.എ.ഇയിലെ ഏറ്റവും മികച്ച പിൻപിടിത്ത കേന്ദ്രമായാണ്​ ഫുജൈറ തീരങ്ങൾ അറിയപ്പെടുന്നത്​.

കടലിന്‍റെ ആവാസ വ്യവസ്ഥയും മത്സ്യസമ്പത്തും സംരക്ഷിക്കുന്നതിനുള്ള നടപടികൾ ഫുജൈറ അതോറിറ്റി തുടരുകയാണ്​. കഴിഞ്ഞ മാസം 15ന് ബേർഡ്​ ഐലൻഡ്​ റിസർവിൽ​ അനധികൃതമായി മത്സ്യബന്ധനം നടത്തിയ ആറ്​ മത്സ്യബന്ധന ബോട്ടുകൾ അധികൃതർ പിടികൂടിയിരുന്നു.

Tags:    
News Summary - Giant tuna caught in Fujairah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.