അബൂദബി: സംഘട്ടനങ്ങളെയും സംഘർഷങ്ങളെയും അനുരഞ്ജനത്തിലൂടെയാണ് ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മ ഗാന്ധി നേരിട്ടതെന്നും ഈ മാർഗം ലോകരാജ്യങ്ങൾ പിന്തുടരേണ്ട കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്നും യു.എ.ഇ സഹിഷ്ണുതാ കാര്യ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാൻ. ലോകം മുഴുവനും ഗാന്ധിജിയെ സ്മരിക്കുകയും ആദരിക്കുകയും ചെയ്യുന്നു. സമാധാനത്തിെൻറയും ശാന്തിയുടെയും സന്ദേശവാഹകനായി ജനഹൃദയങ്ങളിൽ ജീവിക്കുന്ന മഹാനാണ് ഗാന്ധിജിയെന്നും മന്ത്രി പറഞ്ഞു. ഇന്ത്യൻ എംബസി, അബൂദബി ഇന്ത്യ സോഷ്യൽ ആൻഡ് കൾചറൽ സെൻറർ (െഎ.എസ്.സി), ഗാന്ധിസാഹിത്യ വേദി എന്നിവ ചേർന്ന് െഎ.എസ്.സിയിൽ സംഘടിപ്പിച്ച ഗാന്ധിജിയുടെ 150-ാം ജന്മവാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു ശൈഖ് നഹ്യാൻ.
അബൂദബിയിലെ വിവിധ സ്കൂളുകളിൽനിന്ന് തെരഞ്ഞെടുത്ത 150 വിദ്യാർഥികൾക്ക് ഗാന്ധിജിയുടെ ആത്മകഥ ഇന്ത്യൻ സ്ഥാനപതി നവ്ദീപ് സിങ് സൂരി സമ്മാനിച്ചു. ലുലു ഗ്രൂപ്പ് ഇൻറർനാഷനൽ ചെയർമാൻ എം.എ. യൂസുഫലി, യു.എ.ഇ എക്സ്ചേഞ്ച് പ്രസിഡൻറ് വൈ സുധീർ കുമാർ ഷെട്ടി, െഎ.എസ്.സി പ്രസിഡൻറ് രമേശ് വി. പണിക്കർ, ഗാന്ധിസാഹിത്യ വേദി പ്രസിഡൻറ് വി.ടി.വി. ദാമോദരൻ തുടങ്ങിയവർ സംസാരിച്ചു. ഗാന്ധിജിയുടെ പ്രിയപ്പെട്ട ഭക്തി ഗാനമായ 'വൈഷ്ണവ് ജനതോ' ഇമറാത്തി ഗായകന് യാസര്‍ ഹബീബ് ആലപിച്ചത് ഏറെ ഹൃദ്യമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.