കൽബ: ലോകം മുഴുവൻ ഗാന്ധിയൻ ആശയങ്ങൾ പഠിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന കാലത്ത് ഗാന്ധിജിയുടെ സ്വന്തം നാട്ടിലെ ഒരു വിഭാഗം ആളുകൾ മഹാത്മാവിനെ അപകീർത്തിപ്പെടുത്താനും ചരിത്രം വളച്ചൊടിക്കാനും ശ്രമിക്കുന്നത് ആശങ്കാജനകമാണെന്ന് കൽബ ഇന്ത്യൻ സോഷ്യൽ ആൻറ് കൾചറൽ ക്ലബ് ജനറൽ സെക്രട്ടറി കെ.സി അബൂബക്കർ പറഞ്ഞു. മഹാത്മാ ഗാന്ധിയുടെ നൂറ്റി അൻപതാം ജന്മവാർഷിക ആഘോഷ പരിപാടികളുടെ ഭാഗമായി ക്ലബ് സംഘടിപ്പിച്ച സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രസിഡൻറ് എൻ.എം അബ്ദുൽ സമദ് അധ്യക്ഷത വഹിച്ചു. ജോ.സെക്രട്ടറി വി.ഡി മുരളീധരൻ, കൾച്ചറൽ സെക്രട്ടറി കെ.സുബൈർ, ബാലവേദി ഭാരവാഹികളായ റംസി ഹംസ, അമൽ സൈനുദ്ധീൻ തുടങ്ങിയവർ പ്രസംഗിച്ചു.
കെ .പി മുജീബ്, അഷ്റഫ് പൊന്നാനി, സമ്പത്ത്കുമാർ, കെ.എൽ ജെയിംസ്, വനിതാ വേദി കൺവീനർ ഹസീന അബൂബക്കർ, ഷൈല സവാദ്, സീമ ഉദയകുമാർ തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് കുട്ടികൾക്കും മുതിർന്നവർക്കുമായി ഗാന്ധി ക്വിസ് മത്സരവും സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.