എക്സ്പോയിലെ പരിപാടികൾ വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്ത സമ്മേളനത്തിൽ
കെ.എം.സി.സി മുഖ്യരക്ഷാധികാരി ശംസുദ്ദീൻ ബിൻ മുഹ്‌യിദ്ദീൻ സംസാരിക്കുന്നു
ദുബൈ: മഹാമേളയിൽ ഇന്ത്യൻ പ്രവാസി സമൂഹത്തിെൻറ പേരെഴുതി ചേർക്കാനൊരുങ്ങി യു.എ.ഇ കെ.എം.സി.സിയും. ഇന്ത്യയുടെയും കേരളത്തിെൻറയും തനതു കലാരൂപങ്ങളുമായി കെ.എം.സി.സിയും എക്സ്പോയിലുണ്ടാകും. ഇക്കാര്യത്തിൽ എക്‌സ്‌പോ അധികൃതരുമായും ഇന്ത്യൻ കോൺസുേലറ്റുമായും ചര്‍ച്ചകള്‍ പൂർത്തിയായതായി പ്രസിഡൻറ് പുത്തൂർ റഹ്മാൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സെലിബ്രിറ്റികളെ അടക്കം വേദിയിലെത്തിക്കാൻ ശ്രമം നടക്കുന്നതായും അദ്ദേഹം പറഞ്ഞു.
200ഓളം കലാകാരന്മാർ ഇതിനുള്ള റിഹേഴ്സൽ തുടങ്ങി. യു.എ.ഇയിൽ നിന്നും കേരളത്തിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമുള്ളവർ ഇക്കൂട്ടത്തിലുണ്ട്. മൂന്നു ദിവസങ്ങളിലാണ് കെ.എം.സി.സിയുടെ പരിപാടികൾ എക്സ്പോയിൽ നടക്കുക. നവംബർ അഞ്ചിന് വൈകീട്ട് എട്ട് മുതൽ പത്ത് വരെ ഇന്ത്യൻ പവലിയനിലെ ആംഫി തിയറ്ററിൽ കെ.എം.സി.സിയുടെ നേതൃത്വത്തിൽ കേരളത്തിെൻറ തനത് ആയോധന കലകളായ വാൾപയറ്റ്, ഉറുമി, ചുരിക തുടങ്ങിയവയുടെ കലാപ്രകടനവും അവതരിപ്പിക്കും. ഡിസംബർ മൂന്നിന് വൈകീട്ട് ആറ് മുതൽ ഒമ്പതു വരെ 'കേരളീയം' എന്ന പേരിൽ കേരളത്തിെൻറ ജനപ്രിയ നാട്യ കലാരൂപങ്ങളായ മോഹിനിയാട്ടം, കഥകളി, കോൽക്കളി, മാർഗംകളി, തിരുവാതിര, അറവന, ഒപ്പന തുടങ്ങിയവ ഇൻഡോർ ഓഡിറ്റോറിയത്തിൽ അരങ്ങേറും. മാർച്ച് 11ന് രാത്രി ഏഴു മുതൽ പത്തു വരെ എക്സ്പോയിലെ ഏറ്റവും വലിയ വേദിയായ ദുബൈ മില്ലേനിയം ആംഫി തിയേറ്ററിൽ ഇന്തോ-അറബ് സംസ്ക്കാരങ്ങളുടെ സമന്വയ പ്രതീകമായി 'സലാം ദുബൈ' എന്ന പേരിൽ കലാപരിപാടികൾ അവതരിപ്പിക്കും.
ദുബൈ സർക്കാറിെൻറ കോവിഡ് കാല ആരോഗ്യ പ്രവർത്തങ്ങൾക്കുള്ള ഇന്ത്യൻ പ്രവാസി സമൂഹത്തിെൻറ നന്ദിരേഖപ്പെടുത്തലായി ഇതു മാറും. ഇന്ത്യയിലെയും യു.എ.ഇയിലേയും പ്രമുഖ കലാകാരന്മാർ പങ്കെടുക്കുന്ന ചടങ്ങുകളായിരിക്കും ഇവയെന്നും പുത്തൂർ റഹ്മാൻ പറഞ്ഞു.
യു.എ.ഇയിലെ പ്രവാസി സമൂഹത്തിന് വലിയ അവസരങ്ങളാണ് എക്‌സ്‌പോ തുറന്നിടുന്നതെന്ന് മുഖ്യരക്ഷാധികാരി ശംസുദ്ദീൻ ബിൻ മുഹ്‌യുദ്ദീൻ പറഞ്ഞു. യു.എ.ഇയുടെ സാമ്പത്തിക മേഖലയിൽ വൻ ചലനങ്ങളുണ്ടാക്കും. അവസരങ്ങളുടെ ലോകമാണ് എക്‌സ്‌പോ. പ്രവാസി സമൂഹം അത് ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തെ ഏറ്റവും വലിയ സാംസ്‌കാരിക പരിപാടിയായ എക്‌സ്‌പോ 2020 ദുബൈക്ക് പുത്തനുണർവേകുമെന്ന് കെ.എം.സി.സി ജനറൽ സെക്രട്ടറി പി. കെ. അൻവർ നഹ പറഞ്ഞു. കെ.എം.സി.സിയുടെ നിരവധി പ്രവർത്തകർ വളൻറിയറായി എക്‌സ്‌പോ വേദിയിലുണ്ടാകും. ഇന്ത്യക്കാരായ 200ൽ പരം കല -കായിക പ്രതിഭകളെ അണിനിരത്തി വൻ മുന്നേറ്റത്തിെൻറ ഭാഗമാവാൻ അവസരം നൽകിയതിൽ നന്ദി അറിയിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ സാംസ്‌കാരിക- വിജ്ഞാന കൈമാറ്റത്തിനാണ് എക്‌സ്‌പോ അവസരമൊരുക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓരോ വേദികളിലും കേരളത്തിലെ രാഷ്ട്രീയ നേതാക്കളെയും സാംസ്‌കാരിക പ്രവര്‍ത്തകരെയും പങ്കെടുപ്പിച്ച് പരിപാടികളുടെ വിജയം ഉറപ്പാക്കുമെന്ന് നേതാക്കള്‍ പ്രത്യാശ പ്രകടിപ്പിച്ചു. ആക്ടിങ് പ്രസിഡൻറ് ഹുസൈനാർ ഹാജി എടച്ചക്കൈ, ട്രഷറര്‍ നിസാര്‍ തളങ്കര എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.