അൽെഎൻ: തനിക്ക് ലഭിച്ച അവാർഡുകളിലും അംഗീകാരങ്ങളിലും പ്രതിഫലിക്കുന്നത് യു.എ.ഇ ജനതയുടെയും ഭരണാധികാരികളുടെയും സ്നേഹമാണെന്ന് ഡോ. ജോർജ് മാത്യു. അബൂദബി എമിറേറ്റിെൻറ പരമോന്നത സിവിലിയൻ പുരസ്കാരമായ ‘അബൂദബി അവാർഡ്’ നേടിയ പത്തനംതിട്ട തുമ്പമൺ സ്വദേശിയായ ജോർജ് മാത്യു ‘ഗൾഫ് മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു. അവാർഡ് ലഭിച്ചതിൽ തനിക്കും കുടുംബത്തിനും വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
യു.എ.ഇയിലെ ആരോഗ്യപരിചരണ^സേവന രംഗത്തെ അഞ്ച് പതിറ്റാണ്ട് പിന്നിട്ട പ്രവർത്തനങ്ങളിൽ നിറഞ്ഞ സംതൃപ്തിയാണ് ഡോക്ടർക്ക്. പരേതരായ പി.ടി. മാത്യു^ചിന്നമ്മ മാത്യു ദമ്പതികളുടെ മകനായി മലേഷ്യയിൽ ജനിച്ച ജോർജ് മാത്യു 1967 മെയ് 15നാണ് അബൂദബിയിലെത്തിയത്. തുമ്പമൺ ഹൈസ്കൂളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. എസ്.ബി കോളജ് ചങ്ങനാശ്ശേരി, പത്തനംതിട്ട എൻ.എസ്.എസ് കോളജ് എന്നിവിടങ്ങളിൽ തുടർപഠനം. തിരുവന്തപുരം മെഡിക്കൽ കോളജിൽനിന്നാണ് മെഡിസിൻ പഠനം പൂർത്തിയാക്കിയത്.
കുവൈത്തിലും ബഹ്റൈനിലും കുറച്ച് കാലം തങ്ങിയതിന് ശേഷമാണ് അബൂദബിയിലെത്തിയത്. അബൂദബി അൽെഎനിലെത്തിയ ഉടനെ മൂന്ന് മുറികളുള്ള ക്ലിനിക്ക് തുടങ്ങി. വൈദ്യുതിയോ പൈപ്പ് വെള്ളമോ ആ കാലത്ത് ഉണ്ടായിരുന്നില്ലെന്ന് ഡോക്ടർ ഒാർക്കുന്നു. നഹ്യാൻ കുടുംബവുമായി അടുത്ത ബന്ധമുണ്ട് ഡോക്ടർക്ക്. യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദുമായി തുടങ്ങിയ ഇൗ ബന്ധം ഇന്നും സജീവമായി തുടരുന്നു. ശൈഖ് സായിദിെൻറ നിർദേശ പ്രകാരം 15 കിടക്കകളുള്ള ആശുപത്രി ആരംഭിച്ചിരുന്നു. പിന്നീട് 40 കിടക്കകളുള്ള ആശുപത്രി ഇന്നത്തെ അൽെഎൻ ആശുപത്രി സ്ഥിതിചെയ്യുന്ന സ്ഥലത്ത് തുടങ്ങി. 1973ൽ എല്ലാവിധ സൗകര്യങ്ങളോടുമുള്ള അൽെഎൻ ആശുപത്രി പണി പൂർത്തിയായപ്പോൾ 270 കിടക്കകളായിരുന്നു ഉണ്ടായിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇതിന് ശേഷം ശൈഖ് സായിദിെൻറ നിർദേശ പ്രകാരം 370 കിടക്കകളോട് കൂടിയ ആശുപത്രി നിർമിക്കുന്നതിലും ജോർജ് മാത്യു നേതൃപരമായ പങ്ക് വഹിച്ചു.
1967 മുതൽ ജനറൽ പ്രാക്ട്രീഷണർ ആയി സേവനമനുഷ്ടിച്ച ഇദ്ദേഹം 1971ൽ ഡിസ്ട്രിക്ട് ഡയറക്ടർ ആയി നിയമിതയായി. 1996ൽ അബൂദബി ആരോഗ്യ അതോറിറ്റി (ഹാദ്) രൂപവത്കരിച്ചേപ്പാൾ അതോറിറ്റിയുടെ ഉപദേശകനായി നിയമിച്ചു.
2004ൽ പൗരത്വം നൽകി ജോർജ് മാത്യവിനെ യു.എ.ഇ ആദരിച്ചു. തുടർന്ന് അൽെഎൻ ഗവർണറുടെ ഉപദേശകനായി സേവനം ചെയ്യുകയാണ് ഇദ്ദേഹം. വീട് ഉൾപ്പെടെയുള്ള സൗകര്യങ്ങളും സർക്കാർ നൽകി. വത്സ മാത്യുവാണ് ഭാര്യ. മകൾ മിറിയം അൽെഎൻ ഗവർണർ ഒാഫിസിൽ ജീവനക്കാരിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.