??.?.????? ????? ?????????????????? ???????????? ????????????????? ?????? ??????? ??????????????? ?????????? ??????. ???? ??????? ????? ??????????? ???????? ?????????????? ?????????????????

ജെംസ് എഡ്യുക്കേഷനും, ദുബൈയിലെ കനേഡിയൻ യൂണിവേഴ്‌സിറ്റിയും സ്‌കോളർഷിപ്പ് നൽകുന്നു 

ദുബൈ: യു.എ.ഇയിലെ ജെംസ് വിദ്യാർത്ഥികൾക്കായി ജെംസ് എഡ്യുക്കേഷനും, ദുബൈയിലെ കനേഡിയൻ യൂണിവേഴ്‌സിറ്റിയും ചേർന്ന് 10 മില്യൺ ദിർഹത്തി​​െൻറ സ്കോളർഷിപ്പ് പ്രഖ്യാപിച്ചു.  2018-19 വർഷം മുതലാണ് സ്‌കോളർഷിപ്പ് നൽകുക. ജെംസ് വിദ്യാർത്ഥികളുടെ മാർക്കും, അവർ തിരഞ്ഞെടുക്കുന്ന കോഴ്സും  അടിസ്ഥാനമാക്കി സ്‌കോളർഷിപ്പ് തുക നിശ്ചയിക്കും. ദുബൈയിലെ കനേഡിയൻ  സർവകലാശാലയിൽ പഠിക്കുന്ന കുട്ടികൾക്ക് ദുബൈയിലെയും, കാനഡയിലെയും കാമ്പസുകളിൽ പഠിക്കാൻ കഴിയും. 

കാനഡയിൽ ഉപരിപഠനം നടത്തുക വഴി, ഭാവിയിൽ കാനേഡിയൻ പൗരത്വം ലഭിയ്ക്കുന്നതുൾപ്പെടെയുള്ള നിരവധി അവസരങ്ങളാണ് വിദ്യാർത്ഥികൾക്ക് മുന്നിൽ തുറക്കുന്നത്. കഴിഞ്ഞ വർഷമാണ് ജെംസ് യൂണികണക്ട്  എന്ന പദ്ധതി പ്രഖ്യാപിച്ചത്. ലോകത്തെവിടെയുമുള്ള യൂണിവേഴ്‌സിറ്റികളിൽ ഉപരിപഠനം നടത്തുന്നതിനായി ജെംസ് വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പും, മറ്റു സാമ്പത്തിക സഹായവും ചെയ്യുന്നതിനായുള്ള പദ്ധതിയാണിത്​. ജെംസ് എഡ്യുക്കേഷനുമായി ചേർന്ന് ഇത്തരമൊരൂ പദ്ധതി വഴി ഭാവി തലമുറയെ വാർത്തെടുക്കാൻ കഴിയുന്നതിൽ വളരെ സന്തോഷമുണ്ടെന്ന് ദുബായിലെ കനേഡിയൻ യൂണിവേഴ്‌സിറ്റി പ്രസിഡൻറ്​ ഡോക്ടർ. കരിം ചേലിൽ പറഞ്ഞു. യൂണികണക്ട് പദ്ധതിയുടെ ആദ്യ പങ്കാളിയായി ദുബായിലെ കനേഡിയൻ യൂണിവേഴ്‌സിറ്റിയെ പ്രഖ്യാപിക്കുന്നതിൽ വളരെ അഭിമാനമുണ്ടെന്ന് ജെംസ് എഡ്യുക്കേഷൻ സി.ഇ .ഒ ദിനോ  വർക്കി പറഞ്ഞു.

Tags:    
News Summary - gems education-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.