റാസല്‍ഖൈമ: ജീപ്പാസ് യു ഫെസ്റ്റ് 2018 ലെ നോര്‍ത്ത് സോണ്‍ മത്സരങ്ങളിൽ ഇന്ത്യന്‍ സ്കൂള്‍ റാസല്‍ഖൈമ ജേതാക്കളായി. നോര്‍ത്ത് സോണിലെ മറ്റ് സ്കൂളുകളെ പിന്തളളി 333 പോയൻറുകളുമായാണ് അവർ ജേതാക്കളായത്. മികച്ച പ്രകടനം പുറത്തെടുത്താണ് യുഫെസ്റ്റിെൻറ രണ്ട് മുന്‍ സീസണുകളിലെയും ഓവറോള്‍ ചാമ്പ്യന്മാരായ ഇന്ത്യന്‍ സ്കൂള്‍ റാസല്‍ഖൈമ സീസണ് ത്രീയില്‍ സോണല്‍ തലത്തിലും മുന്നിലെത്തിയത്. രണ്ട് ദിനങ്ങളിലായി ഇന്ത്യന്‍ സ്കൂള്‍ റാസല്‍ഖൈമയിൽ നടക്കുന്ന നോര്‍ത്ത് സോണ്‍ മത്സരങ്ങളിലുടനീളം വീറും വാശിയുമേറിയ പോരാട്ടം കുട്ടികള്‍ കാഴ്ചവെച്ചു.
സ്റ്റേജ്, സ്റ്റേജിതര മത്സരങ്ങളില്‍ മത്സരാര്‍ത്ഥികളുടെ വലിയ പങ്കാളിത്തവും ദൃശ്യമായി. സീനിയര്‍ വിഭാഗത്തിെൻറ മാര്‍ഗ്ഗം കളിയോടെയാണ് നോര്‍ത്ത് സോണ്‍ മത്സരങ്ങളുടെ രണ്ടാം ദിനം തുടങ്ങിയത്. സംഘഗാനം, പ്രഛന്ന വേഷം, സിനിമാറ്റിക് ഡാന്‍സ്, കുച്ചിപ്പുടി, നാടോടിനൃത്തം, ലളിതഗാനം തുടങ്ങിയ സ്റ്റേജിനങ്ങള്‍ അരങ്ങില്‍ എത്തിയപ്പോള്‍ സദസും നിറഞ്ഞിരുന്നു. സ്റ്റേജിതര ഇനങ്ങളില്‍ പെന്‍സില്‍ ഡ്രോയിംങ്ങ്, കാര്‍ട്ടൂണ്‍, ആക്രലിക്ക് പെയിൻറിങ്, കാര്‍ട്ടൂണ്‍ എന്നീ മത്സരങ്ങളും നടന്നു. മിക്ക ഇനങ്ങളിലും മത്സരാര്‍ത്ഥികളെല്ലാം ഒന്നിനൊന്ന് മികച്ച പ്രകടനം പുറത്തെടുത്തു. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, തലങ്ങളിലായി രണ്ട് സ്റ്റേജുകളിലായാണ് മത്സരങ്ങള്‍ സജ്ജീകരിച്ചത്. രാത്രി ഏറെ വൈകിയാണ് രണ്ടാം ദിനവും മത്സരങ്ങള്‍ പൂര്‍ത്തിയായത്. വിജയികൾക്കുള്ള േട്രാഫി നെല്ലറ ഗ്രൂപ്പ് എം.ഡി. ഷംസുദ്ദീൻ സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.