വെള്ളിയാഴ്ച സമാപിച്ച സാങ്കേതിക വിദ്യകളുടെ ലോക മേളയായ ജൈടെക്സിൽ ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) അവതരിപ്പിച്ചത് ഒമ്പത് നൂതന പദ്ധതികൾ. മുഖം തിരിച്ചറിഞ്ഞ് വിസ സേവനങ്ങൾ നൽകുന്ന വിസ്മയ പദ്ധതി ഉൾപെടെയാണ് ഇക്കുറി അധികൃതർ പ്രഖ്യാപിച്ചത്. 10,000ൽ അധികം പേരാണ് ജി.ഡി.ആർ.എഫ്.എ പവലിയൻ സന്ദർശിച്ചത്.
കസ്റ്റമർ സർവീസസ് കോർണർ പ്രോജക്റ്റ്, പുതിയ മൊബൈൽ ആപ്പ്, ബയോമെട്രിക് ഡാറ്റയെ ആശ്രയിക്കുന്ന ജി.ഡി.ആർ.എഫ്.എ ഡാറ്റ പ്രോജക്ട് തുടങ്ങിയവയും ഈ പതിപ്പിലുണ്ടായിരുന്നു.
അവസാന ദിവസം ദുബൈ കിരീടവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തും, യു.എ.ഇ ധനകാര്യ മന്ത്രിയും ദുബൈ ഉപഭരണാധികാരിയും ദുബൈ മീഡിയ ചെയർമാനുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം തുടങ്ങിയവർ എമിഗ്രേഷൻ പവലിയനിൽ എത്തിയിരുന്നു. ജി.ഡി.ആർ.എഫ്.എ മേധാവി ലഫ്റ്റനൻറ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി, ഉപ മേധാവി മേജർ ജനറൽ ഉബൈദ് ബിൻ സുറൂർ എന്നിവരാണ് അവരെ സ്വീകരിച്ചത്. വകുപ്പ് അവതരിപ്പിച്ച പുതിയ പദ്ധതികളും പരിചയപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.