അബൂദബി: നിർമിത ബുദ്ധി ജി.സി.സിയിൽ കോടി പുതിയ തൊഴിലവസരങ്ങൾ തുറക്കുമെന്ന് വിദഗ്ധർ കണക്കു കൂട്ടുന്നതായി യു.എ.ഇ നിർമിത ബുദ്ധികാര്യ സഹമന്ത്രി ഉമർ ബിൻ സുൽത്താൻ ആൽ ഒലാമ പറഞ്ഞു. നിലവിലുള്ള ജോലികളിൽ 74 ശതമാനം ഇല്ലാതായേക്കും. അടുത്ത 12 വർഷത്തിനകം ലോകത്ത് നിർമിത ബുദ്ധി മേഖലയിൽ 15 ട്രില്യൻ യു.എസ് ഡോളറിെൻറ നിക്ഷേപം പ്രതീക്ഷിക്കുന്നതായും മന്ത്രി വ്യക്തമാക്കി. റിയാദ് അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ‘നിർമിത ബുദ്ധി വിപ്ലവം’ സെമിനാറിൽ സംസാരിക്കുകയായിരുന്നു ഉമർ ബിൻ സുൽത്താൻ.
അറബ് രാജ്യങ്ങളിലെ യുവജനസംഖ്യ 10.8 കോടിയിലെത്തിയ സാഹചര്യത്തിൽ നിർമിത ബുദ്ധി മേഖലയിലെ പുരോഗതിക്ക് അടിസ്ഥാനമൊരുക്കാൻ പുതു തലമുറക്ക് പരിശീലനം നൽകുന്നതിെൻറ പ്രാധാന്യം മന്ത്രി ഉൗന്നിപ്പറഞ്ഞു. അറബ് മേഖലയിലെ രാജ്യങ്ങൾ നിർമിത ബുദ്ധി സാേങ്കതിക വിദ്യകൾ ഉപയോഗിക്കേണ്ടത് വളരെ പ്രധാനമാണ്. സ്വയം നിയന്ത്രിതമായ കാറുകൾ, റോക്കറ്റ് ലാൻഡിങ് പ്രോഗ്രാമുകൾ, കാഷ്യറില്ലാത്ത സൂപ്പർ മാർക്കറ്റുകൾ, അത്യാധുനിക റോബോട്ടുകൾ തുടങ്ങി നിർമിത ബുദ്ധി മേഖലയിൽ ലോകത്ത് മുമ്പന്തിയിലുള്ളവർ നിരവധി പദ്ധതികൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.