ജി.സി.സി രാജ്യങ്ങൾ കോവിഡ്​ പ്രതിസന്ധി ഉടനെ മറികടക്കുമെന്ന്​ സർവേ

ദുബൈ: കോവിഡ്​ തീർത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന്​ ജി.സി.സി രാജ്യങ്ങൾ വൈകാതെ പഴയ നില കൈവരിക്കുമെന്ന്​ സർവേ. യു.എ.ഇയും സൗദി അറേബ്യയുമായിരിക്കും ഇതിൽ മുഖ്യപങ്ക്​ വഹിക്കുക എന്നും എം.യു.ജി.എഫ്​ നടത്തിയ ഗവേഷണത്തിൽ പറയുന്നു.

എണ്ണയെ മാത്രം ആശ്രയിച്ചിരുന്ന ഗൾഫ്​ രാജ്യങ്ങൾ പുതുവഴികൾ കണ്ടെത്താൻ കോവിഡ്​ കാലം സഹായകരമായി. ഇത്​ ഇവരുടെ വളർച്ചയിൽ നിർണായക പങ്ക്​ വഹിക്കും. വാക്​സിനേഷൻ സജീവമായത്​ ഉപകരിക്കും. ഈ വർഷത്തെ സാമ്പത്തിക വളർച്ചക്ക്​ ചുക്കാൻ പിടിക്കുക സൗദിയും യു.എ.ഇയുമായിരിക്കും.

ആഭ്യന്തര വളർച്ചയും വിവിധ മേഖലകളിലെ നിക്ഷേപവും ഇതിന്​ തുണയാകും. മറ്റ്​ മേഖലകളിലെ വളർച്ചക്കൊപ്പം എണ്ണ വിലയിലും വലിയ ഇടിവുണ്ടാകാൻ സാധ്യതയില്ല. കോവിഡ്​ ബാധിതരുടെ എണ്ണവും മരണ നിരക്കും കുറഞ്ഞത്​ സർവേയിൽ എടുത്തുകാണിക്കുന്നു. എന്നാൽ, എല്ലാ ജി.സി.സി രാജ്യങ്ങളും അതിവേഗം തിരിച്ചുവരാൻ സാധ്യത കുറവാണ്​.

ചില രാജ്യങ്ങളിൽ കോവിഡി​െൻറ അവസ്​ഥ അത്ര ശുഭകരമല്ല. യു.എ.ഇയെയും സൗദി​യെയും അപേക്ഷിച്ച്​ തിരിച്ചുവരവിന്​ മറ്റ്​ ഗൾഫ്​ രാജ്യങ്ങൾക്ക്​ സമയമെടുക്കും. എങ്കിലും, ഇടക്കിടെ കോവിഡ്​ ബാധിതരുടെ എണ്ണം ഉയരുന്നത്​ ഈ രാജ്യങ്ങളെയും ബാധിക്കുന്നില്ലെന്നും സർവേ ചൂണ്ടിക്കാണിക്കുന്നു.

News Summary - GCC countries to overcome crisis soon: Survey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.