ഷാർജ: റാസൽഖൈമയിലെ വേലി കെട്ടി സംരക്ഷിച്ച തോട്ടത്തിൽ കയറി നായകൾ പതിമൂന്ന് അറേബ്യൻ ഗസലുകളെ (കലമാനുകൾ) കൊന്നു. വാദി കുബിലെ സ്വദേശി കർഷകൻ അലി അൽ മസ്രൂയി പോറ്റി വളർത്തുന്ന ഗസലുകളെയാണ് നഷ്ടപ്പെട്ടത്. റാസൽഖൈമ സിറ്റിയിൽ നിന്ന് 40 കിലോമീറ്റർ തെക്കാണ് വാദി അൽ കുബ്. കൊല്ലപ്പെട്ട മാനുകളിൽ നാലെണ്ണം ഗർഭിണികളും മൂന്നെണ്ണം രണ്ടുമാസം മാത്രം പ്രായമുള്ളവയുമാണ്. അവരെ വളർത്താനും പരിപാലിക്കാനും ഏറെ സന്തോഷമായിരുന്നു, 20 ചെമ്മരിയാടുകളും അത്ര തന്നെ നാടൻ ആടുകളും ഫാമിലുണ്ട്.
നിർമ്മാണ കമ്പനികളിലെയും പ്രദേശത്തെ ക്വാറികളിലെയും നിരവധി തൊഴിലാളികൾ നായകൾക്ക് ഭക്ഷണം നൽകുന്നുണ്ട്. അതു നല്ല കാര്യമാണെങ്കിലും അവർ ഭക്ഷണം നൽകുന്നത് നിർത്തുമ്പോൾ നായകൾ മറ്റൊരു ഭക്ഷണ സ്രോതസ്സ് തിരയാൻ പോകുന്നു. അങ്ങിനെയാണ് തെൻറ മാനുകളെ നഷ്ടപ്പെട്ടതെന്ന് കർഷകൻ പറയുന്നു. കഴിഞ്ഞ വർഷം നായ്ക്കൾ ആക്രമിച്ചതിനെ തുടർന്ന് ഇയാളുടെ നാല് ആടുകളെ നഷ്ടപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.