ഷാർജ കെ.എം.സി.സി കോഴിക്കോട് ജില്ല വനിത വിങ്ങിന്റെ നേതൃത്വത്തിൽ ശേഖരിച്ച
സഹായവസ്തുക്കൾ ഷാർജയിലെ എമിറേറ്റ്സ് റെഡ് ക്രെസന്റിന് കൈമാറുന്നു
ഷാർജ: ഫലസ്തീനിൽ ദുരിതമനുഭവിക്കുന്ന സഹോദരങ്ങൾക്ക് സഹായഹസ്തവുമായി ഷാർജ കെ.എം.സി.സി കോഴിക്കോട് ജില്ല വനിത വിങ്ങിന്റെ നേതൃത്വത്തിൽ വിവിധ മണ്ഡലം കമ്മിറ്റികളിൽനിന്നു ശേഖരിച്ച ഭക്ഷണസാധനങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ, മറ്റു നിത്യോപയോഗ സാധനങ്ങൾ എന്നിവ ഷാർജയിലെ എമിറേറ്റ്സ് റെഡ് ക്രെസന്റ് ഓഫിസിൽ എത്തിച്ചുനൽകി. റെഡ് ക്രെസന്റ് മാനേജർ ജാസിം, ട്രെയിനിങ് ക്യാപ്റ്റൻ അബ്ദുൽ ലത്തീഫ് എന്നിവർ സാധനങ്ങൾ ഏറ്റുവാങ്ങി.
ചടങ്ങിൽ ഷാർജ കെ.എം.സി.സി സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്റ് ഹാഷിം നൂനേരി, ജനറൽ സെക്രട്ടറി മുജീബ് റഹ്മാൻ, സെക്രട്ടറിമാരായ ഫൈസൽ അഷ്ഫാഖ്, നസീർ കുനിയിൽ, ജില്ല കമ്മിറ്റി ഭാരവാഹികളായ സി.കെ. കുഞ്ഞബ്ദുല്ല, ഫൈസൽ കാടശ്ശേരി, റഫീഖ്, അബൂബക്കർ, ജാഫർ, റെഡ് ക്രെസന്റ് ടീം ലീഡർ അബ്ദുൽ സലാം പള്ളിത്തൊടി എന്നിവരും സ്റ്റേറ്റ് വിമൻസ് വിങ് രക്ഷാധികാരി ഡോ. ഫാത്തിമ, കോഴിക്കോട് ജില്ല വിമൻസ് വിങ് പ്രസിഡന്റ് സൈനബ മല്ലിശ്ശേരി, സെക്രട്ടറി സജ്ന ഫൈസൽ, ഭാരവാഹികളായ റംസീന മൊയ്തു, റംല ടീച്ചർ, റാനിയ നിസാർ, നജീറ ജാഫർ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.