ഷാര്‍ജ: യു.എ.ഇയില്‍ പഠിക്കുമ്പോള്‍ പ്രചോദനം ലഭിച്ച ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ അതിഥിയായി തിരിച്ചെത്തുകയാണ് ഡിസൈനർ ഗായ അബ്ദുല്‍ കബീര്‍. നവംബര്‍ ആറിന് വൈകീട്ട് 4.30നാണ് ഗായ വിദ്യാർഥികളുമായും രക്ഷിതാക്കളുമായി സംവദിക്കാന്‍ എത്തുന്നത്.
ഇന്ത്യയിലെ ഡിസൈന്‍ വിദ്യാർഥികളുടെ സ്വപ്ന സ്ഥാപനമായ മുംബൈ നാഷനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയില്‍നിന്ന് ഫാഷന്‍ കമ്യൂണിക്കേഷന്‍ ഡിസൈനില്‍ ബിരുദം നേടിയ ശേഷം കോർപറേറ്റ് ജോലി ഉപേക്ഷിച്ച് മലയാളി വിദ്യാർഥികളെ ഡിസൈന്‍ മേഖലയിലേക്ക് വഴിതിരിച്ചുവിടുക എന്ന ദൗത്യം ഏറ്റെടുത്തിരിക്കുകയാണ് ഗായ. ഇന്ത്യയിലെ ഐ.ഐ.ടി, നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍, നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി തുടങ്ങി 28 സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന പരീക്ഷക്ക് മാത്രമായി ഗായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ എന്ന സ്റ്റാർട്ടപ്പിന് കോഴിക്കോട്ട് തുടക്കം കുറിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.