വീട്ടിൽ കഞ്ചാവ്​ ചെടി വളർത്തിയ കേസിൽ ജീവപര്യന്തം തടവ്​ ശരിവെച്ചു

അബൂദബി: വിൽപനക്കായി വീട്ടിൽ കഞ്ചാവ്​ ചെടി വളർത്തിയ കേസിൽ 28കാരന്​ ജീവപര്യന്തം തടവ്​ വിധിച്ച കീഴ്​ക്കോടതി വിധി അബൂദബി അപ്പീൽ കോടതി ശരിവെച്ചു. അബൂദബി പൊലീസ്​ ഫെബ്രുവരിൽ അറസ്​റ്റ്​ ചെയ്​ത ഏഷ്യക്കാര​​െൻറ ശിക്ഷയാണ്​ ശരിവെച്ചത്​. ഇയാളുടെ അബൂദബിയിലെ താമസസ്​ഥലത്തുനിന്ന്​ 600 ഗ്രാം കഞ്ചാവും കഞ്ചാവ്​ ചെടിയുടെ വിത്തുകളും പൊലീസ്​ പിടിച്ചെടുത്തിരുന്നു.

പ്രത്യേക വെളിച്ച സംവിധാനങ്ങൾ ഒരുക്കി ചൂട്​ ക്രമീകരിച്ച മുറിയിലായിരുന്നു പ്രതി കഞ്ചാവ്​ ചെടികൾ വളർത്തിയിരുന്നതെന്ന്​ പൊലീസ്​ പറഞ്ഞു. കഞ്ചാവ്​ വളർത്തി​യെന്ന്​ കോടതിയിൽ സമ്മതിച്ച യുവാവ്​ അവ വിൽപന നടത്തിയെന്ന കുറ്റം നിഷേധിച്ചു. സ്വന്തം ഉപയോഗത്തിനായാണ്​ കഞ്ചാവ്​ വളർത്തിയതെന്ന്​ ഇയാൾ പറഞ്ഞു.

Tags:    
News Summary - ganja planting crime-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.