അബൂദബി: അബൂദബി മനാറത് അൽ സാദിയാതിൽ സായിദ്-ഗാന്ധി ഡിജിറ്റൽ എക്സിബിഷൻ ആരംഭി ച്ചു. ശൈഖ് സായിദിെൻറ നൂറാം ജന്മവാർഷികവും മഹാത്മഗാന്ധിയുടെ 150ാം ജന്മവാർഷികവും പ് രമാണിച്ച് സംഘടിപ്പിക്കുന്ന എക്സിബിഷൻ ചൊവ്വാഴ്ചയാണ് ഉദ്ഘാടനം ചെയ്തത്. ഇന്ത്യൻ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി, യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് എന്നിവരുടെ അപൂർവ ഫോേട്ടാകൾ, വീഡിയോകൾ, രചനകൾ, അവരുടെ ജീവിതം പ്രതിഫലിപ്പിക്കുന്ന വസ്തുക്കൾ, ഉദ്ധരണികൾ തുടങ്ങിയവ എക്സിബിഷനിൽ പ്രദർശിപ്പിക്കുന്നുണ്ട്. ന്യുഡൽഹിയിലെ മഹാത്മഗാന്ധി ഡിജിറ്റൽ മ്യൂസിയവുമായി സഹകരിച്ച് യു.എ.ഇ സാംസ്കാരിക^വൈജ്ഞാനിക മന്ത്രാലയമാണ് പ്രദർശനം സംഘടിപ്പിക്കുന്നത്.
മാർച്ച് 29 വരെ നീണ്ടുനിൽക്കുന്ന പ്രദർശനം ശനി മുതൽ വ്യാഴം വരെ രാവിലെ ഒമ്പത് മുതൽ രാത്രി എട്ട് വരെയും വെള്ളിയാഴ്ച രവാിശല ഒമ്പത് മുതൽ രാത്രി ഒമ്പത് വരെയുമാണ് നടക്കുക. പ്രവേശനം സൗജന്യമാണ്. ഉൽപതിഷ്ണുക്കളായ നേതാക്കൾ, അതിയായ മനുഷ്യ സ്നേഹികൾ, അർപ്പണബോധമുള്ള സമാധാനസ്ഥാപകർ, കാഴ്ചപ്പാടുള്ള പരിഷ്കർത്താക്കൾ, പ്രചോദിപ്പിക്കുന്ന പ്രസംഗകർ, സമർപ്പിതരായ പരിപാലകർ എന്നിങ്ങനെ ആറ് സോണുകളായി തിരിച്ചാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്. യു.എ.ഇയിൽ ആദ്യമായാണ് ഇത്തരത്തിലുള്ള എക്സിബിഷൻ സംഘടിപ്പിക്കുന്നത്. സഹിഷ്ണുത, സഹവർത്തിത്വം, െഎക്യം തുടങ്ങിയ ഗുണങ്ങൾ ജനങ്ങളിൽ പ്രസരിപ്പിക്കുന്നതിൽ ശൈഖ് സായിദും ഗാന്ധിജിയും നൽകിയ സംഭാവനകളെ ആഘോഷിക്കുന്നതാണ് പ്രദർശനമെന്ന് യു.എ.ഇ സാംസ്കാരിക^വൈജ്ഞാനിക മന്ത്രി നൂറ ആൽ കഅബി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.