ശൈഖ് സായിദി​െൻറ അപൂർവ  ഫോട്ടോകൾ പ്രദർശിപ്പിച്ച്​ ഗലേറിയ 

അബൂദബി: സായിദ്​ വർഷത്തിൽ രാഷ്​ട്രപിതാവ്​ ശൈഖ്​ സായിദി​​​െൻറ ജീവിതത്തിലെ അപൂർവ നിമിഷങ്ങൾ പകർത്തിവെച്ച ​േഫാ​േട്ടാകൾ നിരത്തി അബൂദബി അൽ മാരിയ ​െഎലൻഡിലെ ഗലേറിയയിൽ പ്രദർശനത്തിന്​ തുടക്കമായി. നാഷനൽ ആർക്കൈവ്​സിൽനിന്നുള്ള ചിത്രങ്ങളാണ് ഗലേറിയയിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. ശൈഖ്​ സായിദി​​​െൻറ ദർശനങ്ങൾ ഭാവി തലമുറക്ക്​ പകർന്നു നൽകുന്നതും അദ്ദേഹത്തി​​​െൻറ നേട്ടങ്ങൾ പ്രതിഫലിപ്പിക്കുന്നതുമാണ്​ പ്രദർശനം.

1977ൽ യു.എ.ഇയിലെ ആദ്യ ദേശീയ സർവകലാശാലയുടെ ഉദ്ഘാടന ചടങ്ങിൽ ശൈഖ്​ റാശിദ്​ ബിൻ സഇൗദ്​ ആൽ മക്​തൂമിന്​  ഒപ്പമുള്ള അപൂർവ ചിത്രവും പ്രദർശനത്തിലുണ്ട്​. ഗലേറിയയുടെ ഒന്നാം നിലയിൽ ജൂൺ 17 വരെ പ്രദർശനം നടക്കും. 

Tags:    
News Summary - galeria-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.