ദുബൈ: െഎ.എം.സി.സി നേതാവും സാമൂഹിക-മത-ജീവകാരുണ്യ മേഖലയിലെ സജീവ സാന്നിധ്യവുമായ ട ി.എസ്. ഗഫൂർ ഹാജി 44 വർഷത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്നു. 1976 ജൂലൈയിൽ അമ്മ ാവൻ അയച്ച വിസയിൽ മുംബൈയിൽനിന്ന് കപ്പൽ മാർഗമാണ് ഹാജി ദുബൈയിലെത്തിയത്. അമ്മാവെൻറ കടയിൽ ഒരു വർഷത്തോളം ജോലി ചെയ്തു.1977ൽ അബൂദബി സുപ്രീംകോടതിയിൽ മെസഞ്ചറായി ജോലിയിൽ പ്രവേശിച്ചു. അവിടെ 12 വർഷത്തെ സേവനത്തിനു ശേഷം ദിവാൻ ശൈഖ് ഖലീഫയിലെ ഹെൽത്ത് ഡിപ്പാർട്ട്മെൻറിൽ മെഡിക്കൽ റിപ്പോർട്ട് കൺട്രോളറായി.
2002ൽ അബൂദബി സർക്കാറിെൻറ ആരോഗ്യവകുപ്പിൽ മെഡിക്കൽ റിപ്പോർട്ട് ടെക്നീഷ്യൻ, മെഡിക്കൽ കോഓഡിനേറ്റർ ചുമതലകളിൽ പ്രവർത്തിച്ചശേഷമാണ് അദ്ദേഹം വിരമിച്ചത്. അഖിലേന്ത്യ മുസ്ലിം ലീഗിലൂടെ പൊതുരംഗത്തെത്തിയ ഹാജി യു.സി. മമ്മൂട്ടിഹാജി, അബൂദബി അഷ്റഫ് മൗലവി എന്നിവർക്കൊപ്പം കെ.എംസി.സി രൂപവത്കരണത്തിൽ പങ്കുവഹിച്ചു.1992ൽ ബാബരി മസ്ജിദ് വിഷയത്തെ തുടർന്ന് ഇബ്രാഹിം സുലൈമാൻ സേട്ട് ഇന്ത്യൻ നാഷനൽ ലീഗ് രൂപവത്കരിച്ചപ്പോൾ അദ്ദേഹവും ഒപ്പം ചേർന്നു. പ്രവാസി സംഘടനയായ ഐ.എം.സി.സിയുടെ സ്ഥാപക നേതാക്കളിൽ ഒരാളാണ് ടി.എസ്. ഗഫൂർ ഹാജി. ദേശീയ പ്രസിഡൻറ് സ്ഥാനം ഉൾപ്പെടെ വിവിധ ഉത്തരവാദിത്തങ്ങൾ വഹിച്ചു. നിലവിൽ ട്രഷറായി പ്രവർത്തിക്കുന്നു.
യു.എ.ഇ തളങ്കര മുസ്ലിം ജമാഅത്തിെൻറ സ്ഥാപകനും ഭാരവാഹിയുമാണ്. ഭാര്യ: ബീവി. മക്കൾ: നാഫിയ, നസ്മിയ, നസീഫ്. നാട്ടിലെത്തിയ ശേഷം വിശ്രമജീവിതം നയിക്കാനല്ല ഐ.എൻ.എൽ ശക്തിപ്പെടുത്താനും സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽൽ കൂടുതൽ സജീവമാകാനുമാണ് ഗഫൂർ ഹാജിയുടെ ആഗ്രഹം. യു.എ.ഇ ഐ.എം.സി.സിയുടെ ആഭിമുഖ്യത്തിൽ ജനുവരി 30ന് ദുബൈയിൽ വിപുലമായ യാത്രയയപ്പ് സംഘടിപ്പിക്കുമെന്ന് കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് കുഞ്ഞാവുട്ടി ഖാദർ, ജനറൽ സെക്രട്ടറി ഖാൻപാറയിൽ, ദുബൈ ഐ.എം.സി.സി പ്രസിഡൻറ് അഷ്റഫ് തച്ചറോത്ത്, ജനറൽ സെക്രട്ടറി എം. റിയാസും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.