റാസല്‍ഖൈമയില്‍ നടന്ന റാക് കമ്യൂണിറ്റി പൊലീസ് ഫോറത്തില്‍ പ്രവര്‍ത്തന മികവിന് തിരഞ്ഞെടുക്കപ്പെട്ടവരെ ആദരിച്ചപ്പോള്‍
റാസല്‍ഖൈമ: ‘ഭാവിയിലെ വെല്ലുവിളികള്‍, പദ്ധതികള്‍’ വിഷയത്തില്‍ ശിൽപശാല സംഘടിപ്പിച്ച് റാക് പൊലീസ്. സുരക്ഷ ശക്തിപ്പെടുത്തുന്നതില്‍ വ്യത്യസ്ത വിഭാഗങ്ങളുമായി ആശയവിനിമയവും പങ്കാളിത്തവും അനിവാര്യമാണെന്ന് കമ്യൂണിറ്റി പൊലീസ് മേധാവികള്‍, ഡയറക്ടര്‍മാര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്ത ഫോറം അഭിപ്രായപ്പെട്ടു.
ഹ്രസ്വചിത്ര പ്രദര്‍ശനം, മികവ് തെളിയിച്ചവരെ ആദരിക്കല്‍, കമ്യൂണിറ്റി പൊലീസിങ്ങില്‍ അബൂദബി, ദുബൈ, ഷാര്‍ജ പൊലീസ് വിഭാഗങ്ങളുടെ അനുഭവ അവലോകനം തുടങ്ങിയവയും ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ നടന്നു. പൊലീസ് ഓപറേഷന് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ അഹമ്മദ് സഈദ് മന്‍സൂര്‍, റാക് കമ്യൂണിറ്റി പൊലീസ് വകുപ്പ് ഡയറക്ടര്‍ കേണല്‍ ഡോ. നാസര്‍ മുഹമ്മദ് അല്‍ ബക്കര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.