ഫുജൈറയിലും ഉമ്മുൽഖുവൈനിലും തടവുകാർക്ക്​ മോചനം

ഫുജൈറ: ഫുജൈറ, ഉമ്മുൽ ഖുവൈൻ എമിറേറ്റുകളിൽ തടവുകാർക്ക്​ മോചനം. ഫുജൈറയിൽ വിവിധ രാജ്യക്കാരായ 81 തടവുകാരെ മോചിപ്പിക്കാൻ സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് ആൽ ശർഖി ഉത്തരവിട്ടു. ഉമ്മുൽ ഖുവൈനിൽ സുപ്രീം കൗൺസിൽ അംഗവും ഉമ്മുൽഖുവൈൻ ഭരണാധികാരിയുമായ ശൈഖ് സഉൗദ് ബിൻ റാശിദ് ആൽ മുഅല്ലയാണ്​ തടവുകാരുടെ മോചനത്തിന്​ നിർദേശം നൽകിയത്​. 
എന്നാൽ, ഉമ്മുൽ ഖുവൈനിൽ എത്ര പേരെ മോചിപ്പിക്കുമെന്ന്​ വ്യക്​തമാക്കിയിട്ടില്ല. 

ജയിലിൽ നല്ല രീതിയിൽ പെരുമാറിയ തടവുകാരെയാണ്​ റമദാൻ, സായിദ്​ വർഷം എന്നിവയോടനുബന്ധിച്ച്​ മോചിപ്പിക്കുന്നത്​. കഴിഞ്ഞ ദിവസങ്ങളിലായി ദുബൈയിൽ 700, റാസൽഖൈമയിൽ 302, അജ്​മാനിൽ 70, ഷാർജയിൽ 304 തടവുകാരെ മോചിപ്പിക്കാൻ നിർദേശം നൽകിയിരുന്നു. 935 പേരെ മോചിപ്പിക്കാൻ പ്രസിഡൻറ്​ ശൈഖ്​ ഖലീഫ ബിൻ സായിദ്​ ആൽ നഹ്​യാനും ഉത്തരവിട്ടിരുന്നു.

Tags:    
News Summary - fujara-ummul kuwain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.