ഫുജൈറ: ഫുജൈറ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയുടെ ഗ്രിഗോറിയൻ തീർഥാടന കേന്ദ്രം ഫുജൈറ യു.എ.ഇ കൊയ്ത്തുത്സവം നവംബർ എട്ടിന് വൈകീട്ട് 5.30ന് ദേവാലയ അങ്കണത്തിൽ നടത്തും.
ഇതോടനുബന്ധിച്ച് ഭക്ഷണമേളയും വിവിധ റിയാലിറ്റി ഷോകളിലൂടെ പ്രശസ്തരായ മെറിൻ ഗ്രിഗറി, അശ്വിൻ വിജയൻ, നിസ്സാം കോഴിക്കോട്, റെജിൻ തോമസ് എന്നിവർ അവതരിപ്പിക്കുന്ന ഗാനമേളയും കോമഡി ഷോ, കുട്ടികൾക്കും മുതിർന്നവർക്കുമായി കായിക വിനോദങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. വൈകീട്ട് 5.30 മുതൽ രാത്രി 10 വരെയാണ് പരിപാടിയെന്ന് ഇടവക വികാരി ഫാ. സന്തോഷ് സാമുവേലും ഹാർവസ്റ്റ് ഫെസ്റ്റിവൽ കൺവീനർ മാത്യു പി.ഡിയും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.