ഫുജൈറ: ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ശർഖി ഫുജൈറ പ്ലാൻ 2026 നടപ്പിലാക്കുന്നതിനായി ഉന്നതതല കമ്മിറ്റിക്ക് അംഗീകാരം നൽകി. എല്ലാ മേഖലകളിലും ഫുജൈറയുടെ പുരോഗതിക്കും വികസനത്തിനും പിന്തുണ നൽകുന്ന ഒരു സംയോജിത സംവിധാനം വികസിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. ശൈഖ് മുഹമ്മദ് ബിൻ ഹമദിന്റെ നിർദേശങ്ങൾക്കനുസരിച്ച് സർക്കാറിന്റെ പ്രകടനം മെച്ചപ്പെടുത്തുന്നതിനും പൗരന്മാരുടെ ജീവിതനിലവാരം വർധിപ്പിക്കുന്നതിനും പുരോഗതി കൈവരിക്കുന്നതിനും നവീകരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനും പദ്ധതി ഊന്നൽ നൽകും.
എമിറേറ്റിലെ സുപ്രധാന മേഖലകളായ ടൂറിസം, സമ്പദ്വ്യവസ്ഥ, സർക്കാർ സംവിധാനങ്ങള്‍, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും മനുഷ്യവിഭവ ശേഷിയുടെ കാര്യക്ഷമത മെച്ചപ്പെടുത്താനും പ്രകടനം വർധിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.ഫുജൈറയെ പ്രമുഖ അറബ്, അന്തർദേശീയ നഗരമെന്ന നിലയിൽ ഉയര്‍ത്തുകയും മികച്ച ഫലങ്ങള്‍ കൈവരിക്കുന്നതിനുംവേണ്ടി പൊതുമേഖല, സ്വകാര്യ മേഖല, അക്കാദമിക് സ്ഥാപനങ്ങൾ, സിവിൽ സമൂഹം എന്നിവിടങ്ങളില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ പദ്ധതിയുടെ കരട് തയാറാക്കലിൽ ഉൾപ്പെടുന്നു. അടുത്ത പത്തുവര്ഷങ്ങളില് യു.എ.ഇയുടെ സാമ്പത്തിക, സാമൂഹിക, നിക്ഷേപ മേഖലകളിലെ വികസനം ലക്ഷ്യമാക്കി ‘വി ദി യു.എ.ഇ 2031’ എന്ന പദ്ധതിയുടെ ഭാഗമായാണിത് നടപ്പിലാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.