ഫുജൈറ: ഫുജൈറ തുറമുഖത്ത് അബൂദബി പോർട്ട് ലക്ഷം കോടി ദിര്‍ഹമിെൻറ വികസന പദ്ധതി നടപ്പാക്കുന്നു. അടിസ്ഥാന സൗകര്യങ്ങളും മറ്റും വികസിപ്പിക്കുന്നതിനായി മൂന്നു മാസം മുമ്പാണ് അബൂദബി സര്‍ക്കാര്‍ അധീനതയിലുള്ള അബൂദബി തുറമുഖ കമ്പനിയുമായി 35 വര്‍ഷത്തെ കരാറില്‍ ഒപ്പ് വെച്ചത്. അബൂദബി തുറമുഖങ്ങളുടെ ഉടമസ്ഥതയിലുള്ള പുതിയ ഓപ്പറേഷൻ വിഭാഗം തുറമുഖത്തെ യാത്രാ-^ചരക്കു കപ്പലുകളുടെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യും. കരാര്‍ പ്രകാരം വലിയ കപ്പലുകള്‍ക്ക് അടുക്കാന്‍ വിധത്തില്‍ ബെര്‍ത്തുകളുടെ ആഴം പതിനാറു മീറ്ററോളം വര്‍ദ്ധിപ്പിക്കുകയും കൂടുതല്‍ കപ്പലുകള്‍ക്ക് നങ്കൂരമിടാന്‍ സൗകര്യത്തില്‍ യാര്‍ഡിെൻറ വിസ്തീര്‍ണ്ണം മൂന്നു ലക്ഷം ചതുരശ്ര മീറ്റര്‍ ആയി വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
കൂടാതെ നൂതനമായ പുതിയ സാങ്കേതിക വിദ്യകളുപയോഗിച്ച് തുറമുഖ പ്രവര്‍ത്തനങ്ങള്‍ നവീകരിക്കും. ഇത്തരം വികസനത്തോടെ എത്ര വലുപ്പമുള്ള യാത്രാ-ചരക്കു കപ്പലുകളും അടുപ്പിക്കാനാകുമെന്നത് വരും വര്‍ഷങ്ങളില്‍ ഫുജൈറ തുറമുഖത്ത് വൻ വികസനത്തിന് കാരണമാകും. അടുത്ത വര്‍ഷം ആദ്യത്തോടുകൂടി വികസന പ്രവര്‍ത്തനം ആരംഭിക്കും. നിലവിലെ തുറമുഖത്തിെൻറ പ്രവര്‍ത്തനത്തിന് തടസ്സം വരാത്ത രീതിയിലായിരിക്കും നവീകരണം ആരംഭിക്കുക. നാലുവർഷത്തിനകം ആദ്യഘട്ട പ്രവര്‍ത്തനം തുടങ്ങാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2030 ഓടെ ഏഴുലക്ഷം ടണ്‍ കാര്‍ഗോ സ്വീകരിക്കാനുള്ള ശേഷി തുറമുഖത്തിനുണ്ടാവും.
കിഴക്കന്‍ തീരത്തുള്ള ഏക ബഹുരാഷ്ട്ര തുറമുഖമായ ഫുജൈറക്ക് യു.എ.ഇ യില്‍ അതുല്യ സ്ഥാനമാണ് ഉള്ളത്.
ഹോര്‍മുസ് കടലിടുക്കിനോട് ചേര്‍ന്ന് 90 കിലോമീറ്റര്‍ നീണ്ടു കിടക്കുന്ന വളരെ തന്ത്ര പ്രധാനമായ തീരമാണിവിടം. ഈ പ്രത്യേകത ഫുജൈറയെ യു.എ.ഇ യുടെ പ്രധാന എണ്ണ സംഭരണ കേന്ദ്രമായി മാറ്റിയിട്ടുണ്ട്. അബൂദബി- ഹബ്ഷാനി ല്‍ നിന്ന് ഫുജൈറയിലേക്ക് എണ്ണ എത്തിക്കാന്‍ 360 കിലോമീറ്റര്‍ നീളവും 48 ഇഞ്ചു വ്യാസവുമുള്ള പൈപ്പ് ലൈന്‍ സ്ഥാപിച്ചത് 2012 ല്‍ ആയിരുന്നു. തുടര്‍ന്ന് എണ്ണ സംഭരണ മേഖലയില്‍ നിരവധി കമ്പനികളാണ് ഇവിടെ നിക്ഷേപമിറക്കിയത്. തുടക്കത്തില്‍ അഞ്ചു ദശലക്ഷം ക്യുബിക് മീറ്റർ സംഭരണ ശേഷിയുണ്ടായിരുന്നത് ഇപ്പോള്‍ ഏകദേശം പത്ത് ദശലക്ഷം ക്യുബിക് മീറ്റർ ആയി ഉയര്‍ന്നിട്ടുണ്ട്. 2020 ഓടു കൂടി 14 ദശലക്ഷം ക്യുബിക് മീറ്റർ ആയി സംഭരണ ശേഷി കൈവരിക്കും എന്ന് കണക്കാക്കുന്നു. വലിയ എണ്ണ വാഹക കപ്പലുകള്‍ക്ക് തീരവുമായി അടുക്കാന്‍ സൗകര്യത്തിലുള്ള സൂപ്പര്‍ ടാങ്കര്‍ ജെട്ടി ഫുജൈറ ഭരണാധികാരി ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ശര്‍ഖി കഴിഞ്ഞ വര്‍ഷം രാഷ്ട്രത്തിനു സമര്‍പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.