?????????????? ?????? ??????????? ?????? ?????? ????????????? ??????

ഫുജൈറ തീപിടിത്തം: ഞെട്ടൽ മാറാതെ റോൾ ദാദ്​ന

ഫുജൈറ: വീട്ടിലുണ്ടായ തീപിടിത്തത്തിൽ സ്വദേശി കുടുംബത്തിലെ ഏഴ്​ കുട്ടികൾ മരിച്ച സംഭവത്തി​​െൻറ ഞെട്ടൽ മാറാതെ റോൾ ദാദ്​ന ഗ്രാമം. ഫുജൈറയിലെ ദിബ്ബ ബീച്ചിൽനിന്ന്​ ഏതാനും മൈലുകൾ അകലെയുള്ള റോൾ ദാദ്​നയിലെ അൽ സരീദി കുടുംബത്തിലാണ്​ ദുരന്തമുണ്ടായത്​. ഇത്രയും വലിയ ദുരന്തം മുമ്പ്​ ഗ്രാമത്തിലുണ്ടായിട്ടില്ലെന്നും ഒാരോരുത്തരും ഇൗ ദുരന്തത്തി​​െൻറ ഞെട്ടലിലാണെന്നും ഗ്രാമവാസികൾ പറയുന്നു. സാധനങ്ങൾ വാങ്ങാൻ വന്നിരുന്ന കുട്ടികളെ പരിചയമുള്ള സൂപ്പർ മാർക്കറ്റുകളിലെയും മറ്റു കടകളിലെയും പ്രവാസികളും ഏറെ സങ്കടത്തിലാണ്​. ബന്ധുക്കളും സുഹൃത്തുക്കളും മറ്റു പരിചയക്കാരുമായി നൂറുകണക്കിന്​ ആളുകളാണ്​ കുടംബത്തെ സന്ദർശിച്ച്​ അനുശോചനമറിയിച്ചത്​. കുടുംബം താമസിച്ച വീട്ടിലെ മിക്ക മുറികളും കത്തിനശിച്ചിട്ടുണ്ട്​. 
 
Tags:    
News Summary - fujairah fire-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.