ഫുജൈറയിൽ വീടിന്​ തീപിടിച്ച്​ ഏഴ്​ കുട്ടികൾ മരിച്ചു

ദുബൈ: ഫുജൈറയിൽ വീടിന്​ തീപിടിച്ച്​ ഏഴ്​ കുട്ടികൾ ശ്വാസം മുട്ടി മരിച്ചു. ​ഫുജൈറ റോൾ ദാനയിൽ വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികളാണ്​ മരിച്ചത്​. പുലർച്ചെ ഉണർന്ന മാതാവ്​ തീപിടിത്തം കണ്ട്​ പൊലീസ്​ കൺ​േട്രാൾ റൂമിൽ വിവരമറിയിക്കുകയായിരുന്നു. ഉടൻ ഫുജൈറ ദിബ്ബയിൽനിന്നുള്ള രക്ഷാദൗത്യസംഘം സംഭവസ്​ഥലത്തേക്ക്​​ കുതിച്ചെങ്കിലും തീപിടിത്തം അറിയാൻ വൈകിയതിനാൽ കുട്ടികൾ മരിച്ചിരുന്നു.

വീടി​​​​െൻറ ഒരു ഭാഗം കത്തിനശിച്ചിട്ടുണ്ട്​. അൽ സുറൈദി കുടുംബത്തിലാണ്​ ദുരന്തം. നാല്​ പെൺകുട്ടികളും മൂന്ന്​ ആൺകുട്ടികളുമാണ്​ മരിച്ചത്​.  മരിച്ച കുട്ടികളിൽ അഞ്ച്​ വയസ്സുകാരായ സാറയും സുമയ്യയും ഇരട്ടകളാണ്​. കുട്ടികളുടെ മൃതദേഹം ദിബ്ബ ആശുപത്രിയിലേക്ക്​ മാറ്റി.

ചൊവ്വാഴ്​ച പുലർച്ചെ 5.40നാണ്​ മാതാവ്​ തിപിടിത്ത വിവരം അറിയിച്ചതെന്ന്​ ഫുജൈറ പൊലീസ്​ കമാൻഡർ ഇൻ ജനറൽ മേജർ ജനറൽ മുഹമ്മദ്​ ഗാനിം ആൽ കഅബി പറഞ്ഞു. തീപിടിത്തത്തി​​​​െൻറ കാരണം അന്വേഷിച്ച്​ വരികയാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Fujairah Fire seven children dead-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.