അബൂദബി: രാജ്യത്ത് ജുമുഅ നമസ്കാര സമയത്തിലെ മാറ്റം ഇന്നുമുതൽ പ്രാബല്യത്തിൽവരും. നേരത്തെ ജനറൽ അതോറിറ്റി ഫോർ ഇസ്ലാമിക് അഫേഴ്സ്, എൻഡോവ്മെന്റ് ആൻഡ് സകാത് ജനുവരി രണ്ട് മുതൽ ഉച്ചക്ക് 12.45നായിരിക്കും ജുമുഅ നമസ്കാരമെന്ന് പ്രഖ്യാപിച്ചിരുന്നു. നിലവിൽ ഷാർജ ഒഴികെ മറ്റ് എമിറേറ്റുകളിൽ ജുമുഅ നമസ്കാര സമയം ഉച്ചക്ക് 1.15നാണ്.
പുതിയ സമയക്രമം അനുസരിച്ച് നമസ്കാരം 30 മിനിറ്റ് നേരത്തെയാകും. പുതിയ സമയക്രമം എല്ലാ എമിറേറ്റുകളിലെയും എല്ലാ പള്ളികളിലും നടപ്പാക്കും. രാജ്യത്ത് താമസിക്കുന്ന കുടുംബങ്ങൾ, തൊഴിലാളികൾ, വിദ്യാർഥികൾ എന്നിവർക്കെല്ലാം ഏകീകൃത സമയക്രമം സഹായകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. താമസക്കാർക്ക് നിത്യജീവിതം എളുപ്പമാക്കുന്നതിനും കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുന്നതിനും പുതിയ മാറ്റം സഹായിക്കും.
2026 രാജ്യത്ത് ‘കുടുംബ വർഷമാ’യി ആചരിക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് പുതിയ തീരുമാനം നടപ്പാക്കുന്നത്. 2022ൽ സർക്കാർ പ്രവൃത്തി സമയങ്ങളിൽ വരുത്തിയ മാറ്റം അനുസരിച്ചാണ് ഔഖാഫ് വെള്ളിയാഴ്ചകളിലെ പ്രാർഥന സമയം ഉച്ച 1.15 ആയി ക്രമീകരിച്ചത്. ഇതോടൊപ്പം പൊതു, സ്വകാര്യ മേഖലയിലെ വാരാന്ത്യ അവധികൾ വെള്ളി, ശനി ദിവസങ്ങളിൽ നിന്ന് ശനി, ഞായർ ദിവസങ്ങളിലേക്ക് മാറ്റിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.