ദുബൈ: നാല് വയസുകാരനായ ഫിലിപ്പിനോ ബാലന്‍റെ പാട്ട് ഏറ്റെടുത്ത് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. ഇൻസ്റ്റഗ്രാം സ്റ്റോറിയായാണ് ഹംദാൻ ഈ പാട്ട് ഷെയർ ചെയ്തത്.
നാല് വയസുകാരൻ കേൽ ലിം പാടിയ കവർ സോങ്ങാണ് ഹംദാനും ഏറ്റെടുത്തത്. 1996ൽ പ്രശസ്തരായ ബീ ഗീസ് സഹോദരൻമാർ ആലപിച്ച 'ഐ നോ യൂ റൈസ് ഇൻ ദ മോണിങ് സൺ' എന്ന് തുടങ്ങുന്ന ഗാനമാണ് കേൽ ലിം പാടിയത്. 14 സെക്കൻഡ് മാത്രം ദൈർഘ്യം വരുന്ന വരികൾ ഏറെ ഹൃദ്യമായാണ് കുട്ടി പാടിയിരിക്കുന്നത്.
സ്ഥിരമായി ഇംഗ്ലീഷ്, തഗലോഗക് ഭാഷകളിൽ കവർ സോങ് ആലപിക്കുന്ന കേൽ ലിമിന്‍റെ ഈ ഗാനം വൈറലായിരുന്നു. ഒന്നര മാസം മുൻപ് ഈ ഗാനം കേൽ ലീമിന്‍റെ ഇൻസ്റ്റഗ്രാം പേജിൽ റീൽ ആയി പോസ്റ്റ് ചെയ്തിരുന്നു. ഇതുവരെ 12 ലക്ഷം പേരാണ് ഇത് കണ്ടത്.
ശ്രദ്ധേയമായ വീഡിയോകൾ പങ്കുവെക്കുന്ന പതിവ് ശൈഖ് ഹംദാനുണ്ട്. അടുത്തിടെ റോഡിൽ നിന്ന് കോൺക്രീറ്റ് കട്ടകൾ എടുത്തുമാറ്റുന്ന പാകിസ്താനി ഡെലിവറി ബോയ്യുടെ വീഡിയോ ഷെയർ ചെയ്തിരുന്നു. ഇതോടെ ഇയാളെ കണ്ടെത്തുകയും നന്ദി അറിയിക്കുകയും ഉടൻ കാണാം എന്ന് കുറിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.