അബൂദബി: രാഷ്ട്രപിതാവ് ശൈഖ് സായിദിനുള്ള ആദരമായി അബൂദബി കോർണിഷിൽ സ്ഥാപിച്ച സ്ഥിരം സ്മാരകം ‘ഫൗണ്ടേഴ്സ് മെമോറിയൽ’ ഞായറാഴ്ച പൊതുജനങ്ങൾക്കായി കവാടം തുറക്കും. സൗജന്യമായി സ്മാരകത്തിൽ പ്രവേശിക്കാം. എല്ലാ ദിവസവും രാവിലെ ഒമ്പത് മുതൽ രാത്രി പത്ത് വരെയാണ് സ്മാരകം പ്രവർത്തിക്കുക. രാഷ്ട്രപിതാവിെൻറ ജീവിത സന്ദേശവും പൈതൃകവും ജനങ്ങളിലേക്കെത്തിക്കാൻ സാധിക്കുന്ന വിധത്തിലാണ് സ്മാരകം രൂപകൽപന ചെയ്തിട്ടുള്ളത്. അബൂദബി കോർണിഷിൽ 3.3 ഹെക്ടറിൽ സ്ഥിതിചെയ്യുന്ന സ്മാരകത്തിൽ പബ്ലിക് ആർട്ടിസ്റ്റ് റാൽഫ് ഹെൽമിക് ഡിസൈൻ ചെയ്ത ശൈഖ് സായിദിെൻറ ത്രിമാന പോർട്രെയ്റ്റോടെയുള്ള കോൺസ്റ്റലേഷൻ പ്രധാന ആകർഷണമാണ്.
ശൈഖ് സായിദിെൻറ ജീവിതം, പൈതൃകം, മൂല്യങ്ങൾ തുടങ്ങിയവ അപൂർവ വീഡിയോകളിലൂടെയും ഒാഡിയോകളിലൂടെയും അറിയാൻ സാധിക്കും. അഭിമുഖങ്ങളുടെയും മറ്റും ഒാഡിയോ ക്ലിപ്പികളിലൂടെ ശൈഖ് സായിദിെൻറ ശബ്ദം കേൾക്കാനും കഴിയും. ഇംഗ്ലീഷിലും അറബിയിലുമുള്ള ടൂർ ഗൈഡുകൾ കേന്ദ്രത്തിൽ സന്ദർശകർക്ക് ലഭിക്കും. യു.എ.ഇയിലെയും അറേബ്യൻ ഉപദ്വീപിലെയും അപൂർവ സസ്യങ്ങളും ചെടികളും സ്മാരകത്തെ പച്ചയണിയിച്ചിട്ടുണ്ട്. ഖാഫ് മരത്തോപ്പുകളും സിദ്ർ മരങ്ങളും തണൽ വിരിച്ചിക്കുന്നു.
ഇൗത്തപ്പനകളും അക്കേഷ്യകളും സമർ മരങ്ങളും തലയുയർത്തി നിൽക്കുന്നുണ്ട്. പബ്ലിക് പ്ലാസ എന്ന പേരിൽ ഒരുക്കിയ സ്ഥലത്ത് ജനങ്ങൾക്ക് കലാസൃഷ്ടികളും ഉദ്യാനവും ആസ്വദിക്കാനും വിശ്രമിക്കാനും സാധിക്കും. ജനങ്ങൾക്ക് ഒത്തുകൂടാനും ഇവിടെ സൗകര്യമൊരുക്കിയിട്ടുണ്ട്. ഫെബ്രുവരി 26നാണ് സ്മാരകം ഒൗദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.