അബൂദബി: രാഷ്ട്രപിതാവ് ശൈഖ് സായിദിനുള്ള ആദരമായി സ്ഥിരം സ്മാരകം ‘ഫൗണ്ടേഴ്സ് മെമ്മോറിയല്‍ ഉദ്ഘാടനം ചെയ്തു. അബൂദബി കോർണിഷിൽ 3.3 ഹെക്ടറിൽ ഒരുക്കിയ സ്മാരകത്തിെൻറ ഉദ്ഘാടന ചടങ്ങ് തിങ്കളാഴ്ച രാത്രിയാണ് ആരംഭിച്ചത്. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, വിവിധ എമിറേറ്റുകളുടെ ഭരണാധികാരികൾ തുടങ്ങിയവർ പരിപാടിയിൽ പെങ്കടുത്തു.
വൈകുന്നേരം മുതൽ തന്നെ ജനങ്ങൾ ഉദ്ഘാടന വേദിയിലെത്തിയിരുന്നു. ഉദ്ഘാടന പരിപാടിയിൽ ശൈഖ് സായിദിെൻറ പ്രസംഗങ്ങളും ചരിത്ര മുഹൂർത്തങ്ങളും ഉൾക്കൊള്ളുന്ന വീഡിയോകൾ ഇമ്പമാർന്ന സംഗീതത്തിെൻറ പശ്ചാത്തലത്തിൽ പ്രദർശിപ്പിച്ചു. ലൈവ് സംഗീത പരിപാടിയും ഒരുക്കിയിരുന്നു.
സ്മാരകം തുറന്ന് ശൈഖ് സായിദിന് ആദരമർപ്പിച്ചതിൽ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ട്വിറ്ററിൽ സന്തോഷം അറിയിച്ചു.
ശൈഖ് സായിദ് ഒാരോ യു.എ.ഇ പൗെൻറയും യു.എ.ഇയെ സ്നേഹിക്കുന്നവരുടെയും ഹൃദയത്തിലുണ്ട്. ശൈഖ് സായിദിനെ കുറിച്ച് എല്ലാവർ ക്കും ഒാരോ കഥകൾ പറയാനുള്ളതിനാൽ പുതിയ സ്മാരകം യു.എ.ഇ ജനതയെ സന്തോഷിപ്പിക്കും. ഒാരോ പൗരനും ശൈഖ് സായിദിനെ സ്നേഹിക്കുന്ന മനസ്സുണ്ട്്.
നമ്മുടെ ചരിത്രം ആരംഭിക്കുന്നത് സായിദിൽനിന്നാണെന്നും നമ്മുടെ ഭാവി അദ്ദേഹത്തിെൻറ വിരൽമുദ്രകളും മൂല്യങ്ങളും ഒാർമകളും വഹിക്കുന്നത് തുടർന്നുെകാണ്ടേയിരിക്കുമെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.
രാഷ്ട്രം കെട്ടിപ്പടുക്കപ്പെട്ട മൂല്യങ്ങൾ, വിവേകം, കാഴ്ചപ്പാട്, മാനുഷികത എന്നിവ കൊണ്ട് ഭാവിതലമുറയെ പ്രചോദിപ്പിക്കുന്ന ദീപസ്തംഭമാണ് ഫൗണ്ടേഴ്സ് മെമ്മോറിയലെന്ന് ശൈഖ് മുഹമ്മദ് ബിൻ സായിദ് ട്വിറ്ററിൽ കുറിച്ചു. സ്മാരകത്തിെൻറ മധ്യത്തിലായി ഒരുക്കിയ ശൈഖ് സായിദിെൻറ രേഖാചിത്രമുൾക്കൊള്ളുന്ന സവിശേഷ കലാസൃഷ്ടി സ്മാരത്തിെൻറ പ്രധാന ആകർഷണമാണ്. കല, ലാൻഡ്സ്കേപ്, കഥകൾ, ഉദ്ധരണികൾ, വീഡിയോ ദൃശ്യങ്ങൾ തുടങ്ങിയവയിലൂടെ ശൈഖ് സായിദിനെ അറിയാൻ സാധിക്കുന്ന വിധത്തിലാണ് സ്മാരകത്തിെൻറ രൂപകൽപന. ഇൗ വർഷം തന്നെ സന്ദർശകർക്കായി സ്മാരകം തുറന്നുനൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.