ദുബൈ: ഒതുക്കുങ്ങൽ തൊടുകുത്തുപറമ്പ് സ്വദേശി അയിനിക്കുന്നൻ അലവിക്കുട്ടിയുടെ മകനും ഗൾഫ്മേഖലയിലെ ശ്രദ്ധേയ ഫുട ്ബാളറുമായ ഉണ്ണീൻ കുട്ടി (42) അബൂദബിയിലുണ്ടായ അപകടത്തിൽ നിര്യാതനായി.
വർഷങ്ങളോളം ജിദ്ദയിലും റിയാദിലുമായി ജോലി ചെയ്തിരുന്ന ഉണ്ണീൻകുട്ടി ജോലി ചെയ്യുന്ന സ്ഥാപനം യു.എ.ഇയിലേക്ക് മാറിയപ്പോൾ ഒരു വർഷം മുൻപ് ദുബൈയിലേക്ക് വരികയായിരുന്നു.
വർഷങ്ങളോളം ജിദ്ദ ബ്ലൂസ്റ്റാർ ഫുട്‌ബോൾ ക്ലബ്ബിലെ നിറ സാന്നിധ്യമായിരിന്നു. മാതാവ്: ആമി. ഭാര്യ: അനീഷ. മക്കൾ: ഫാത്തിമ കൻസ, മുഹമ്മദ് നിഷാൽ. സഹോദരങ്ങൾ: യൂസുഫ്, അലി, സമദ്, ഹാജറ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.