പ്രവാസി വയനാട് ഫുട്ബാൾ ടൂർണമെൻറ്​: അൽഐൻ എഫ്​.സി ജേതാക്കൾ

അബൂദബി: പ്രവാസി വയനാട് സെൻട്രൽ സ്പോർട്സ് കൗൺസിൽ സംഘടിപ്പിച്ച സെവൻസ് ഫുട്​ബാൾ ടൂർണമ​െൻറിൽ ഡബ്ല്യു.വൈ.പി.എസ്​ ഷാർജയെ 1^2ന്​ പരാജയപ്പെടുത്തി അൽഐൻ എഫ്​.സി ജേതാക്കളായി. ദു​ൈബ, അജ്‌മാൻ, അബൂദബി, ഷാർജ, അൽഐൻ ചാപ്റ്ററുകളിലെ ടീമുകളാണ്​ ടൂർണമ​െൻറിൽ പ​െങ്കടുത്തത്​.

നാഫിഹ് അമ്പലവയൽ (ഷാർജ)  മികച്ച കളിക്കാരനായും, ഷമീർ തലപ്പുഴ (അൽഐൻ ) മികച്ച ഗോളിയായും ​െതരഞ്ഞെടുക്കപ്പെട്ടു. സെയ്‌ഫുദ്ദിൻ ബത്തേരി, നവാസ് മാനന്തവാടി, ജീസ് തോമസ്, സൈനുദ്ദിൻ, പ്രജീഷ്, പ്രവീൺ അജ്‌മാൻ, നൗഷാദ് എന്നിവർ ടൂർണമ​െൻറിന് നേതൃത്വം നൽകി. അനിൽകുമാർ, സയ്ദ് റാഫി, ഷബീർ മുട്ടിൽ എന്നിവർ സമ്മാനം വിതരണം ചെയ്തു.

Tags:    
News Summary - football

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.