കൊടുവള്ളി സൂപ്പര്‍ ലീഗ്​: മെട്രോ ഈസ്​റ്റ്​ കിഴക്കോത്ത് ചാമ്പ്യന്മാര്‍

ദുബൈ: രണ്ടാമത് കൊടുവള്ളി സൂപ്പര്‍ ലീഗ്​ ഫുട്​ബാളിൽ മെട്രോ ഈസ്​റ്റ്​ കിഴക്കോത്ത് ചാമ്പ്യന്മാര്‍. മണ്ഡലത്തിലെ 14 പ്രാദേശിക ടീമുകളെ പങ്കെടുപ്പിച്ച് കൊടുവള്ളി പ്രവാസീകൂട്ടവും എല്‍.എസ്.സി ദുബൈ ചാപ്റ്ററും​ ചേർന്നാണ്​ മംസാര്‍ ഇത്തിഹാദ് സ്‌കൂള്‍ ഗ്രൗണ്ടിൽ ഫൈവ്‌സ് ഫുട്‌ബാള്‍ ടൂര്‍ണമ​​​െൻറ്​ സംഘടിപ്പിച്ചത്​. എച്ച്.എഫ്.സി മണ്ണില്‍കടവ്​ രണ്ടാം സ്​ഥാനം നേടി. എം.പി.സി നാസ്സര്‍ കിക്കോഫ് ചെയ്​തു. ഉദ്ഘാടനം ആര്‍.ജെ നൈല ഉഷ നിര്‍വ്വഹിച്ചു. അഷ്റഫ് താമരശ്ശേരി മുഖ്യാതിഥിയായി. ട്രോഫി എം.പി.സി നാസറും ശിഹാബ് നെല്ലാങ്കണ്ടിയും സമ്മാനിച്ചു. ലെയ്‌സ് എം.പി.സി അധ്യക്ഷത വഹിച്ചു. ഇബ്റാഹീം എളേറ്റില്‍, മേപ്പോയില്‍ മുഹമ്മദ്, അസീസ് കരയെത്ത്, നജീബ് തച്ചംപൊയില്‍, റഹൂഫ് നെല്ലാങ്കണ്ടി , നാസ്സര്‍ വനിത എന്നിവര്‍ ആശംസകളര്‍പ്പിച്ചു. സി.കെ നാസര്‍ സ്വാഗതവും ഷംസു മുഗള്‍ നന്ദിയും പറഞ്ഞു.

Tags:    
News Summary - football - uae Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.